0%

Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 5.7K

അവൾ പതുക്കെ ചോദിച്ചു.

​"അതെ, നാട്ടിൽ തന്നെയാണ്. പക്ഷെ അവളോട്‌ ഇത്‌ വരെ ഞാൻ കാര്യം പറഞ്ഞിട്ടില്ല..."
​ആതിരയ്ക്ക് അത് കേട്ടപ്പോൾ ഒരു ആശ്വാസം വന്നോ എന്ന് അറിയില്ല, എങ്കിലും അവൾ ഒന്ന് ഉപദേശിക്കാൻ മുതിർന്നു. "അല്ലടോ, പറയാനുള്ളത് ഇങ്ങനെ വച്ചോണ്ടിരിക്കണോ? പറഞ്ഞൂടെ? അവസാനം അത് കയ്യിൽ നിന്നു പോവില്ലേ?"

​ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി പതുക്കെ പറഞ്ഞു. "ശരിയാണല്ലോ... എന്നാൽപ്പിന്നെ ഇപ്പോൾ തന്നെ പറഞ്ഞേക്കാം. ആതിരേ... എനിക്ക് നിന്നോട് ഒരു ഇഷ്ടം തോന്നുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ആകെ 4 മണിക്കൂർ പരിചയമേ ഉള്ളു. പക്ഷെ ഈ 'Love at first sight' എന്നൊക്കെ പറയില്ലേ... അതുപോലെ!"

​ആതിരയുടെ കണ്ണുകൾ വിടർന്നു. അവൾ ഒന്ന് പകച്ചുപോയി. എന്നിട്ട് എന്റെ തോളിൽ പതുക്കെ ഒന്ന് തട്ടി ചിരിച്ചു. "അയ്യോ... ഒന്ന് പോടാ സ്പൈഡർമാനെ, എന്നെ കളിയാക്കാതെ!"

​"കളിയല്ല ആതിരാ... ഇത് ലഗേജ് റാക്കിൽ നിന്ന് ചാടിയിറങ്ങിയ ഒരുത്തന്റെ ഹൃദയമിടിപ്പാണ്. വിശ്വസിക്കണമോ വേണ്ടയോ എന്ന് നിനക്ക് തീരുമാനിക്കാം."
​വണ്ടി നിന്നു. അവൾ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോൾ തിരിഞ്ഞു നോക്കി. ആ നോട്ടത്തിൽ ഒരു ആയിരം കാര്യങ്ങൾ പറയാതെ പറയുന്നുണ്ടായിരുന്നു.

ആതിര പ്ലാറ്റ്‌ഫോമിലൂടെ വേഗത്തിൽ നടന്നു നീങ്ങി. അപ്പോഴാണ് എനിക്ക് ബോധം വന്നത്—"അയ്യോ! നമ്പർ വാങ്ങിയില്ല, കൊടുത്തുമില്ല!" ഒന്നും നോക്കിയില്ല, ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ പാഞ്ഞോടി.

​"ആതിരേ...!"

​അവൾ പതുക്കെ തിരിഞ്ഞു നോക്കി. ആ ചന്ദനക്കുറിയും തുളസിക്കതിരും ഇപ്പോഴും ആ മുഖത്തിന് ഒരു വല്ലാത്ത ഗാംഭീര്യം നൽകുന്നുണ്ട്. ഞാൻ കിതച്ചുകൊണ്ട് അവളുടെ അടുത്തു ചെന്നു. കയ്യിലുണ്ടായിരുന്ന എന്റെ ബിസിനസ്സ് കാർഡ് അവൾക്ക്

💬 Comments

View all comments