Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]
കാണാൻ പറ്റുമോ?"
അവൾ ഉടനെ മറുപടി നൽകി, "നോക്കാം... നാളെ പോകുന്നതിന് മുൻപ് നീ ഒന്നുകൂടി മെസ്സേജ് അയക്ക്. അപ്പോൾ പറയാം."
എന്നിട്ട് അവൾ ഒരു "Good Night" കൂടി അയച്ചു. ആ മെസ്സേജും നോക്കി, നാളത്തെ ആ കൂടിക്കാഴ്ച നടക്കുമോ എന്നോർത്ത് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേ ദിവസം രാവിലെ, ഞാൻ മീറ്റിംഗിന് പോകാൻ റെഡിയായി നിൽക്കുമ്പോഴാണ് അവളുടെ മെസ്സേജ് വന്നത്: "Good morning Spiderman... മീറ്റിംഗിന് പോയോ?"
ഞാൻ റിപ്ലൈ ഇട്ടു: "ഇല്ല, റെഡിയായിക്കൊണ്ടിരിക്കുന്നു."
"ഓക്കേ..." അവൾ മറുപടി നൽകി.
വൈകുന്നേരം കാണാൻ പറ്റുമോ എന്ന് ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി ഞാൻ ചോദിച്ചു: "അപ്പോ വൈകുന്നേരം കാണാൻ പറ്റില്ലേ?"
"മീറ്റിംഗ് കഴിഞ്ഞിട്ട് മെസ്സേജ് ഇട്, അപ്പോൾ നോക്കാം..." എന്നായിരുന്നു അവളുടെ മറുപടി.
ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടിയാണ് ഞാൻ അത് ചോദിച്ചതെന്ന് ആതിരയ്ക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വെറുതെ വിചാരിച്ചു. എന്തായാലും മീറ്റിംഗ് കഴിഞ്ഞ് അവളുടെ ആ പച്ചക്കൊടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ.
മീറ്റിംഗ് തുടങ്ങിയപ്പോൾ തന്നെ ഞാൻ ഫോൺ സൈലന്റ് ആക്കിയിരുന്നു. പക്ഷേ മനസ്സ് മുഴുവൻ ഫോണിലായിരുന്നു. അഞ്ച് മണിക്ക് മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ ഞാൻ ഫോൺ എടുത്തു നോക്കി. ആതിരയുടെ മെസ്സേജ് വന്നിട്ടുണ്ട്: "കഴിഞ്ഞോ മീറ്റിംഗ്?"
ഞാൻ ഉടനെ അവളെ വിളിച്ചു. ഫോൺ എടുത്ത പാടെ അവൾ ചോദിച്ചു, "എവിടെയാണ് ഇപ്പോൾ ഉള്ളത്?"
"ഞാൻ ഇപ്പോൾ വൈറ്റിലയിലാണ്." ഞാൻ മറുപടി നൽകി.
"ഓക്കേ... എങ്കിൽ നേരെ മെട്രോ എടുത്ത് ടൗൺഹാൾ സ്റ്റേഷനിൽ ഇറങ്ങൂ. ഞാൻ അവിടെ വെയിറ്റ് ചെയ്യാം."
💬 Comments
View all comments