0%

Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 5.7K

അവൾ കുസൃതിയോടെ എന്നെ നോക്കി. "എടാ... ഇങ്ങനെ നോക്കി നിൽക്കാതെ പോയി കുളിക്കാൻ നോക്ക്!"

​ഞാൻ പതുക്കെ പറഞ്ഞു, "ആതിരേ... നീ ഇങ്ങനെ വന്ന് മുന്നിൽ നിന്നാൽ പിന്നെ ആരാണ് നോക്കാതെ ഇരിക്കുക?"

​അതുകേട്ട് അവൾ ഒന്ന് പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്റെ അടുത്തേക്ക് വന്ന് പതുക്കെ ചെവിയിൽ പറഞ്ഞു: "നീ ആദ്യം പോയി കുളിച്ചു വാ... വന്നിട്ട് എത്ര വേണമെങ്കിലും നോക്കിക്കോ. ഞാൻ എവിടെയും പോകുന്നില്ലല്ലോ!"

ഞാൻ കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ആതിര കിച്ചണിൽ സെറ്റായിരുന്നു. ആ നീല ടീഷർട്ടും ടൈറ്റ് പാന്റും ഇട്ട് അവൾ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് താനേ അങ്ങോട്ട് പോയി.

​"വൈശാഖ്... നെയ്ച്ചോറും ചിക്കൻ കറിയും ഒക്കെ അല്ലേ നമ്മുടെ മെയിൻ?" അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

​ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. "പിന്നെയല്ലാതെ! നമ്മൾ കോഴിക്കോട്ടുകാരല്ലേ ആതിരേ... ചോദിക്കാനുണ്ടോ? ഒരു കാര്യം ചെയ്യാം, ചിക്കൻ കറി ഞാൻ ഉണ്ടാക്കാം... നീ ആ നെയ്ച്ചോറ് ഒന്ന് റെഡിയാക്ക്. നിന്റെ കൈപ്പുണ്യം എനിക്കൊന്ന് അറിയണമല്ലോ!"

​അതുകേട്ടപ്പോൾ അവൾ ഒന്ന് കണ്ണിറുക്കി ചിരിച്ചു. "ഓഹോ... അപ്പോ എന്നെക്കൊണ്ട് പണിയെടുപ്പിക്കാനാണല്ലേ പ്ലാൻ! കുക്കിംഗ് ഒക്കെ അറിയാമോ?"

​"പിന്നില്ലാതെ! എനിക്ക് കുക്കിംഗ് ഒക്കെ വശമുണ്ട്." ഞാൻ ഗമയിൽ പറഞ്ഞു.
​അവൾ ചിരിച്ചുകൊണ്ട് നെയ്ച്ചോറിനുള്ള അരി കഴുകാൻ തുടങ്ങി. "അപ്പോ വരുന്ന ഭാര്യ ഹാപ്പി ആവുമല്ലോ... അവൾക്ക് ഭാഗ്യമുണ്ട്!"

​ഞാൻ പതുക്കെ അവളുടെ അരികിലേക്ക് ചേർന്നു നിന്ന് ചോദിച്ചു, "അതുകൊണ്ടാണോ നീ എന്നെ ഇങ്ങോട്ട് വിളിച്ചത്?"

​"ഓഹ്... അങ്ങനെയാണോ നീ വിചാരിച്ചത്!" എന്ന് പറഞ്ഞ് അവൾ

💬 Comments

View all comments