Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]
അതിലെ സിനിമ വെറുമൊരു മറ മാത്രമായിരുന്നു. എന്റെ കണ്ണുകൾ ആ ചുവന്ന സാരിക്കാരിയുടെ ഓരോ ചലനങ്ങളിലുമായിരുന്നു. ഇടയ്ക്ക് ഫോണിലേക്ക് നോക്കുന്നതായി അഭിനയിക്കും, അടുത്ത നിമിഷം കണ്ണിന്റെ കോണിലൂടെ താഴേക്ക് ഒരു നോട്ടം.
സത്യം പറഞ്ഞാൽ അവൾ അതൊക്കെ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഞാൻ നോക്കുമ്പോൾ അവൾ പെട്ടെന്ന് മുഖം തിരിക്കും, അപ്പോൾ നല്ല ഒന്നാന്തരം ഗൗരവം. പക്ഷേ തൊട്ടടുത്ത നിമിഷം ആ ചുണ്ടിന്റെ കോണിൽ ഒരു ചെറിയ വിറയൽ കാണാം—അതൊരു പുഞ്ചിരിയാണോ അതോ എന്റെ ഈ 'കുരങ്ങൻ കളി' കണ്ടിട്ടുള്ള പുച്ഛമാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല.
ചന്ദനക്കുറിയും തുളസിക്കതിരും വെച്ച ആ മുഖത്ത് ഗൗരവം വരുമ്പോൾ അവൾക്ക് ഒരു പ്രത്യേക ഗരിമയാണ്. സാരിത്തുമ്പ് ഒന്ന് ഒതുക്കി ഇടുമ്പോഴും, ആ പാദസരമിട്ട കാലുകൾ ഒന്ന് മാറ്റി വെക്കുമ്പോഴും അവൾ എന്നെ ഒന്ന് നോക്കുന്നുണ്ട്. ആ നോട്ടത്തിൽ ഒരു തരം 'പിടിക്കപ്പെട്ടവന്റെ' ചമ്മൽ എനിക്കുണ്ടെങ്കിലും, ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
തിരൂർ സ്റ്റേഷൻ അടുക്കാറായതും എന്റെ ഉള്ളിലൊരു കാളലായിരുന്നു. ഞാൻ ലഗേജ് റാക്കിന്റെ ഇടയിലൂടെ കഴുത്ത് നീട്ടി താഴേക്ക് ഒന്ന് കൂടി പാളി നോക്കി. അതാ, ആ ചുവന്ന സാരിക്കാരി ആ 'വിൻഡോ സീറ്റ് തെണ്ടിയോട്' എന്തോ ചോദിക്കുന്നു! അവൻ വളരെ താല്പര്യത്തോടെ, ചിരിച്ചുകൊണ്ട് എന്തോ മറുപടിയും പറഞ്ഞു.
"ഈശ്വരാ... ഇവൾ ഇവിടെ ഇറങ്ങുകയാണോ?" എന്റെ ഉള്ളിൽ ആ ചോദ്യം ആഞ്ഞടിച്ചു. തിരൂരിൽ ഇറങ്ങാനാണെങ്കിൽ പിന്നെ ഈ എറണാകുളം വരെയുള്ള യാത്ര വെറും വെറുതെയാവില്ലേ? ആ ചന്ദനക്കുറിയും തുളസിക്കതിരും, പിന്നെ ആ കിലുങ്ങുന്ന പാദസരവും ഒക്കെ തിരൂർ പ്ലാറ്റ്‌ഫോമിൽ മറയുന്നത് എനിക്ക്
💬 Comments
View all comments