Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]
ആലോചിക്കാൻ പോലും വയ്യ.
അവൾ പതുക്കെ സീറ്റിൽ ഒന്ന് നീങ്ങിയിരുന്നു. കയ്യിലുണ്ടായിരുന്ന ചെറിയ ബാഗ് ഒന്നുകൂടി തോളിലേക്ക് അടുപ്പിച്ചു വെച്ചോ എന്ന് എനിക്കൊരു സംശയം. റാക്കിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടാൻ പോലും പറ്റാത്ത വിധം ജനക്കൂട്ടം ഇടിച്ചു നിൽക്കുകയാണ്. അവൾ ശരിക്കും ഇറങ്ങാൻ ഭാവിക്കുകയാണെങ്കിൽ, ഒരു യാത്ര പോലും പറയാതെ, ആ പുഞ്ചിരി ഒന്ന് കൂടി കാണാതെ എങ്ങനെ വിടും?
എന്റെ ശ്രദ്ധ മുഴുവൻ ആ ചുവന്ന സാരിയുടെ ചലനങ്ങളിലാണ്. വണ്ടി പതുക്കെ വേഗത കുറച്ചു തുടങ്ങി... പ്ലാറ്റ്‌ഫോമിലെ വെളിച്ചം ജനാലയിലൂടെ അവളുടെ മുഖത്ത് മാറി മാറി പതിക്കുന്നുണ്ട്.
"ദൈവമേ, ഇവൾ എറണാകുളത്തിന് തന്നെ ഉള്ളതാവണേ..." എന്ന് ഞാൻ മനസ്സിൽ ആവോളം പ്രാർത്ഥിച്ചു. ഇത്രയും നേരം ആ ലഗേജ് റാക്കിന്റെ കമ്പി ചന്തിയിൽ തറച്ചു കയറിയത് ഈ കുറച്ചു നേരത്തെ കാഴ്ചയ്ക്ക് വേണ്ടിയാണോ?
തിരൂർ സ്റ്റേഷനിൽ വണ്ടി നിന്നതും എന്റെ ശ്വാസം ഒന്ന് നിലച്ചു. ആ ചുവന്ന സാരിക്കാരി എഴുന്നേൽക്കാനായി തയാറെടുക്കുകയാണോ എന്ന് ഞാൻ പേടിയോടെ നോക്കി. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ്! ആ വിൻഡോ സീറ്റിലിരുന്നവൻ ബാഗുമെടുത്ത് എഴുന്നേറ്റു. അവൻ തിരൂരിൽ ഇറങ്ങാനുള്ളതായിരുന്നു.
പെട്ടെന്ന്, ആ ദേവത പതുക്കെ തലയുയർത്തി ലഗേജ് റാക്കിന്റെ മുകളിലിരിക്കുന്ന എന്നെ നോക്കി. എന്നിട്ട് ആ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിയിച്ചു കൊണ്ട് പതുക്കെ ചോദിച്ചു:
"സ്പൈഡർമാൻ... ഇവിടെ ഇരിക്കാം, താഴേക്ക് ഇറങ്ങുന്നോ?"
എന്റെ പൊന്നോ! ആ വിളി കേട്ടതും റാക്കിന്റെ മുകളിൽ നിന്ന് ഞാൻ താഴെ വീണില്ലെന്നേയുള്ളൂ. 'സ്പൈഡർമാൻ' എന്ന വിളിയിൽ കുറച്ച് കളിയാക്കലും അതിലേറെ ഇഷ്ടവും കലർന്ന
💬 Comments
View all comments