Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]
പോലെ എനിക്ക് തോന്നി. ആ പുണ്യവാൻ ഒഴിഞ്ഞു കൊടുത്ത വിൻഡോ സീറ്റിലേക്ക് അവൾ നീങ്ങിയിരുന്നു..
എന്നിട്ട് അവളുടെ അടുത്തായി ഇരിക്കാനുള്ള സ്ഥലം കൈകൊണ്ട് കാണിച്ചു തന്നു.
താഴെ നിൽക്കുന്നവരുടെ കണ്ണിലെ 'ചൊറിച്ചിൽ' ഇപ്പോൾ അസൂയയായി മാറി എന്ന് എനിക്ക് ഉറപ്പാണ്. ലഗേജ് റാക്കിൽ ഇരുന്നിരുന്ന എനിക്ക് ഇപ്പോൾ കിട്ടിയത് ബിസിനസ്സ് ക്ലാസ് സീറ്റാണ്..
ആ ചന്ദനക്കുറിയുടെയും തുളസിക്കതിരിന്റെയും തൊട്ടടുത്ത് ഇരിക്കാനുള്ള അവസരം.
ഒന്നും നോക്കിയില്ല, സ്‌പൈഡർമാനേ പോലെ രണ്ടു റാക്കിലും കൈ വച്ച് ഞാൻ താഴേക്ക് ചാടി. സീറ്റിനടിയിൽ വെച്ചിരുന്ന ഷൂസ് കഷ്ടപ്പെട്ട് വലിച്ചെടുത്ത് കാലിലിട്ടു. അവളുടെ അടുത്ത് പോയി ഇരിക്കുമ്പോൾ എന്റെ ഹൃദയം ഒരു ട്രെയിൻ എഞ്ചിൻ പോലെ ഇടിപ്പുണ്ടായിരുന്നു. വിൻഡോ സൈഡിൽ അവളും,തൊട്ടടുത്ത് ഞാനും!
"ഇത്രയും നേരം അവിടെ ഇരിക്കാൻ നല്ല പാടായിരുന്നില്ലേ?" അവൾ ചോദിച്ചു..
ഞാൻ ഒന്ന് ചമ്മിയെങ്കിലും മറുപടി വിട്ടില്ല, "എറണാകുളം വരെ അങ്ങനെ നിൽക്കേണ്ടി വരുമോ എന്ന് കരുതി പേടിച്ചിരിക്കുകയായിരുന്നു... വലിയൊരു ഉപകാരമായി, താങ്ക്സ് ഉണ്ട് കേട്ടോ..."
അപ്പോൾ അവൾ മുഖത്ത് അല്പം ഗൗരവം വരുത്തി എന്നെ നോക്കി. "താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടെ... നിന്നെ താഴെയിറക്കിയത് ഒരു കാര്യം ചോദിക്കാനാണ്."
"എന്താ?" ഞാൻ വിക്കി.
"അല്ല, കോഴിക്കോട് നിന്നു ഇവിടെ വരെ എന്നെ തന്നെ ആണല്ലോ നോക്കികൊണ്ടിരുന്നത്... നീ ഇതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ?"
ആ ചോദ്യം കേട്ടപ്പോൾ എനിക്ക് പണ്ട് മീറ്റിംഗിൽ ബോസ് ചീത്ത പറഞ്ഞതിനേക്കാൾ വലിയൊരു ഷോക്കാണ് കിട്ടിയത്. പക്ഷേ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ പതുക്കെ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:
"അത്... പെണ്ണുങ്ങളെ
💬 Comments
View all comments