0%

Chapter Title : മരുഭൂമിയിലെ പ്രേതം 3 [SHIYAS]

Author : shiyas Read All Parts 532

വച്ചിരിക്കുന്നു... ആന്റി യുടെ മുഖത്ത് ആ പ്രസരിപ്പോ ക്കെ മറഞ്ഞിരുന്നു... ഒരു മരണ വീട്ടിൽ പോയ ഒരവസ്ത.

ഫുഡ്‌ കഴിക്കുന്നതിനിടയിൽ ഞാൻ..

ഞാൻ :സാർ ഞാൻ ഒന്ന് ചോദിച്ചാൽ  സാർ സമ്മതിക്കുമോ... ? IG : ഒക്കെ.. ഞാൻ : എന്റെ അറിവിൽ ഇദ്ദേഹത്തിനേക്കാൾ നല്ല ഒരു നമ്പൂതിരി ഉണ്ട്. അത് കൊണ്ട് നാളെ ഞാൻ പോകുന്നതിനുമുൻപ് ലാസ്‌മി യെ ഞാൻ ഒന്ന് അദ്ദേഹത്തിനു കാണിക്കട്ടെ... ?(ഒരു കളവ് ഞാൻ പറഞ്ഞു അല്ലാതെ എനിക്ക് വേറെ വഴിയില്ല  ) IG : (അദ്ദേഹം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി ) നീ ഇപ്പോൾ തന്നെ പുറപ്പെട്ടോ.. !! കാരണം വ്യാഴംവരെ എന്റെ മകളെ ആ അവസ്ഥയിൽ കാണാൻ വയ്യ.. !! ഞാൻ : എനിക്കും ഉണ്ട് സാറെ വിഷമം ഇവിടെ വരുമ്പോൾ  എന്നെ സേതു രാമൻ CBI എന്ന് വിളിച്ചു ലോകവിവരങ്ങൾ മുഴുവൻ പറയുന്ന  അവളെ ഇന്ന് ആ മുറിയിൽ മൂകാനായി കണ്ടതിൽ മനസ്സിൽ എന്തോ ഒരു നീറ്റൽ ... !!! അവൾ ഈ അവസ്ഥയിൽ എന്റെ കൂടെ വരുമോ.. ?

IG : അതൊക്കെ വരും നീ ഒന്ന് സൂക്ഷിക്കണം ഇന്ന് നമ്പൂതിരി പറഞ്ഞത് ഓർമ്മയിൽ ഇല്ലേ.. ! ഞാൻ : അതൊക്കെ ഞാൻ നോക്കി കൊള്ളാം... !!

ഭക്ഷണം കഴിച്ചു സാറും ആന്റിയും അവളുടെ റൂമിൽ പോയി അവളോട്

" മോളെ..  നീ ഡ്രസ്സ്‌ മാറ്റി ഹസ്ലന്റെ  കൂടേ ഒന്ന് ഒരു സ്ഥലം വരെ പോയി വരു..."

"ഇല്ലാ ഞാൻ എവിടെക്കും ഇല്ലാ.. "

💬 Comments

View all comments