Chapter Title : മരുഭൂമിയിലെ പ്രേതം 4 shiYas [ HORROR ]
അരികിലേക്ക് നടന്നു വന്നിട്ട്... " വാ പോകാം.. " " ഈ നട്ട പാതിരക്ക് എവിടെ പോകാനാ" " കാവിലേക്ക് പോകണം "
അവൻ പറഞ്ഞതും ഞാൻ ഒന്ന് തരിച്ചു പോയി....
"ഡാ... ഞാൻ ഇല്ലാ.... " അവൻ ഒരു സിഗരറ്റ് എനിക്ക് നീട്ടി...
" വാ പോകാം "
"ഇല്ലാ... വേറെ എവിടെ വേണമെങ്കിലും പോകാം കാവിലേക്ക് ഞാൻ ഇല്ലാ...".എന്ന് ഞാൻ പറഞ്ഞു ലെറ്റർ എടുത്ത് സിഗരറ്റ് കത്തിക്കാൻ തുടങ്ങി...
പെട്ടന്ന് ശക്തമായ കാറ്റ് അടിച്ചു... ഞാൻ കൈകൾ കൊണ്ട് മറച്ചു സിഗരറ്റ് കത്തിക്കാൻ തുടങ്ങി...
" നീ വരും എന്റെ കൂടേ... "
അവനെ ശ്രദ്ധിക്കാതെ ഞാൻ വീണ്ടും സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു...
പെട്ടന്ന് മേഘം ചന്ദ്രനെ മറച്ചു... ശക്തിയായ കാറ്റു ആഞ്ഞുഅടച്ചു... ഈ സിഗരറ്റ് കത്തിക്കാൻ കാറ്റ് അനുവദിക്കുന്നില്ല..
" നീ എന്റെ കൂടേ കാവിലേക്ക് വരും "
ആ ശബ്ദം ഒരു സ്ത്രീയുടെയായിരുന്നു. ആ ശബ്ദത്തോടൊപ്പം കാറ്റുവീശുന്നത് നിലച്ചു ഒപ്പം ലൈറ്റർ കത്തിയതും അപ്പോഴായിരുന്നു. .. ആ വെളിച്ചത്തിൽ ഞാൻ അവനെ കണ്ടതും പിറകിലേക്ക് തെറിചതും ഒരു മിച്ചായിരുന്നു..... "എസ്ക്യൂസ്‌മി സാർ .. യുവർ ഫുഡ്.. !" ആ ശബ്ദം എന്നെ വർത്തമാനകാലത്തിൽ എത്തിച്ചു.
തുടരും..... By ഷിയാസ്..
നിങ്ങളുടെ കമന്റ്‌കൾ വരട്ടെ..... !!
💬 Comments
View all comments