0%

Chapter Title : മരുഭൂമിയിലെ പ്രേതം 4 shiYas [ HORROR ]

Author : shiyas Read All Parts 661

അവർ രണ്ടുപേരും എന്റെ അടുത്തുവന്നു....

" നീ സൂക്ഷിക്കണം" എന്ന് ഒരു ഭയപ്പെടുത്തുന്ന ഒരു ഭാവത്തിൽ എന്നെ നോക്കി പറഞ്ഞുകൊണ്ട് നമ്പൂതിരി പുറത്തേക്ക് നടന്നു..

" നീ പേടിക്കണ്ട ഞാൻ ഇല്ലേ.. " എന്ന് പറഞ്ഞുകൊണ്ട് മിഥുൻ എന്നെ നോക്കി ചിരിച്ചു... ! പക്ഷെ ആ ചിരിയിൽ ഒരു പുച്ഛഭാവം ഉണ്ടോ എന്ന് എനിക്ക് തോന്നി... "

അവന്റെ ഉള്ളിൽ ഉള്ള യക്ഷി പോയിട്ടില്ല എന്ന് ഒരു തോന്നൽ... "ഡാ... നിവേദിത വളഞ്ഞോ " എന്ന് ശബ്ദം താത്തി അവൻ എന്നോട് ചോദിച്ചു.. അതിൽ തന്നെ മനസ്സിലായി യക്ഷി ഉഗാണ്ട വഴി ഷാർജയിലേക്ക് പോയി എന്ന്...

"ഇല്ലാ.. " എന്ന് ഞാൻ പറഞ്ഞു...

" പേടിക്കണ്ട സമയം ആകുമ്പോൾ അത് ഒക്കെ ആകും... നീ വാ നമുക്ക് ഒന്ന് പുറത്ത് പോണം. "

"എവിടെക്കാ.. ഇപ്പം നിന്നെ വിടുമോ...?"

"അമ്മേ ഞാൻ ഒന്ന് പുറത്ത് പോയി വരുന്നേ... " എന്ന് മിഥുൻ പറഞ്ഞതും

" പാ... അടങ്ങി ഇവിടെ നിൽക്കാൻ ആണ് പറഞ്ഞത് ഇനി സ്കൂളിൽ പോകുമ്പോൾ അല്ലാതെ ഇവിടെ നിന്ന് ഇറങ്ങിയാൽ നിന്റെ കാൽ 2 ഓടിച്ചിടും"

എന്ന് നല്ല സ്മൂത്ത്‌ ആയിട്ട് അവന്റെ അച്ഛൻ പറഞ്ഞപ്പോൾ

"ഡാ മിഥുൻ ഇനി ഇവിടെ നിന്നാൽ ഞാൻ ആണ് നിന്നെ കൂട്ടി കൊണ്ട്പോകുന്നത് എന്ന് പറഞ്ഞു എനിക്കും കിട്ടും.. നാളെ സ്കൂളിൽ വെച്ച് കാണാം... ബൈ.. !" എന്ന് പറഞ്ഞു അവന്റെ അമ്മയോടും അച്ഛനോടും പെങ്ങളോടും പറഞ്ഞു ഞാൻ വീട്ടിലെക്ക് നടന്നു.....

വീടിൽ എത്തിയ ശേഷം  നടന്നതൊക്കെ

💬 Comments

View all comments