മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2
ഞാൻ ഓഫീസിന്റെ പിറകിൽ ഉള്ള ഒരു ചെറിയ ഒരു ടീ ഷോപ്പ് ഉണ്ട്.. അവിടെ പോയി ഒരു ടീ വാങ്ങി ഒരു സിഗരറ്റ് കത്തിച്ചു.
ഫോൺ എടുത്തു മിഥുൻ വിളിച്ചു അവൻ ഫോൺ കട്ട് ചെയ്തു.
1 മിനിറ്റ് കൊണ്ട് തിരിച്ചു വിളിച്ചു..
ഞാൻ : ഡാ ലീവ് ഓക്കേ ആക്കി. 2 മാസം ഉണ്ട്..
അവൻ : ഒക്കെ ടാ... ഞാൻ നിനക്ക് ടിക്കറ്റ് അയക്കാം...
ഞാൻ : അത് വേണ്ട ഞാൻI എടുത്തോളം. ഞാൻ ഒമാൻ വഴി അവിടെ എത്തിക്കോളും . ഡിപ്പാർട്മെന്റ് അറിയാതെ കളിക്കുകയാണ്.. ഒമാനിൽ എത്തി ഒരു സിം എടുത്തു നിന്നെ വിളിക്കാം അതാണ് സേഫ്.
അവൻ: ഒക്കെ.. ഡാ.... ! ഞാൻ കേസ്ന്റെ മുഴുവൻ ഡീറ്റെയിൽസ് ഇവിടെ എത്തിയിട്ട് തരാം... !
ഞാൻ : ഒക്കെ ബൈ..
അവൻ : ബൈ.. ഹാപ്പി ജേർണി..
തിരിച്ചു ഓഫീസിൽ എത്തി ഞാൻ ലീവ് അപേക്ഷ IG ക്ക് അയച്ചു കൊടുത്തു.
പിന്നെ ഓഫീസിൽ ഞാൻ നോക്കുന്ന 2 ചെറിയ കേസ് ഞാൻ മെയ്സിയെ ഏൽപ്പിച്ചു. ആ കാര്യം ഞാൻ IG യെ വിളിച്ചു പറഞ്ഞു. ലീവ് നാളെ ഓക്കേ ആക്കാം എന്നു അദ്ദേഹം എന്നോട് പറഞ്ഞു.
അങ്ങനെ രാത്രി 9 മണിക്ക് ഞാൻ ഓഫീസിൽനിന്ന് ഇറങ്ങി എന്റെ വില്ലയിലെക്ക് വിട്ടു .
അവിടെ എത്തി ഞാൻ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു. പിന്നെ ഓൺലൈനിൽ ഒമാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.
ഞാൻ പിന്നെ വെറുതെ ഒന്ന് കിടന്നു
പതിയെ എന്റെ കണ്ണുകൾ മയക്കത്തിലേക്ക് വീണു..
ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു ഞെട്ടി എഴുന്നേറ്റു... ഞാൻ ഫോൺ ആരാ വിളിക്കുന്നെ എന്നു നോക്കി...
മെയ്സി ആയിരുന്നു...
ഞാൻ ഫോൺ എടുത്തു..
💬 Comments
View all comments