Chapter Title : മരുഭൂമിയിലെ രാത്രികൾ [Daisy]
കേട്ടത്..
അനുരാധ:അതിനെന്താ, പത്തു മണിയ്ക്ക് അല്ലേ, ഈ... അവൾ ക്ലോക്കിലേക്ക് നോക്കി.. ഈശ്വരാ,9:05 ഓ.. തന്റെ കുളി ഒരു മണിക്കൂർ നീണ്ടോ... ശോ.. ഞാൻ ഒരുങ്ങുവാ ഏട്ടാ, ബൈ. അവൾ വേഗം ടവൽ എടുത്തു കൊണ്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് മാറി വേഗം ഒരുങ്ങാൻ തുടങ്ങി. കൃത്യം 9:15 നു അവൾക്ക് ഉള്ള പോലീസ് വാഹനം വന്നു.. അതിവേഗം ഭക്ഷണവും കഴിച്ചിട്ട് അവൾ തിരിച്ചു.. അവളുടെ പോക്ക് ശ്രദ്ധിച്ചു രണ്ട് കണ്ണുകൾ അവിടെ നിൽക്കുന്നത് അവൾ ശ്രദ്ധിച്ചില്ല.. ആ കണ്ണുകൾ അവൾ മുറി പൂട്ടി താക്കോൽ ജനൽ പടിയിൽ വെച്ചത് കണ്ടിരുന്നു.. ആരുടേയും കണ്ണിൽ പെടാതെ ആ കണ്ണുകൾ നടന്നു താക്കോൽ എടുത്തു വാതിൽ തുറന്നു അകത്തു കയറി വാതിൽ അടച്ചു.
പോലീസ് വാഹനം ഡിവൈഎസ്പി ഓഫീസ് ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങി.
ടോമി:(പോലീസ് കോൺസ്റ്റബിൾ, ഡ്രൈവർ)
ഇന്ന് പുതിയ ഡിവൈഎസ്പി ചാർജ് എടുക്കുമെന്ന് കേട്ടല്ലോ മേഡം. ഞാൻ ആളെ കുറിച്ച് അന്വേഷിച്ചു. ഒരു വല്ലാത്ത സ്വഭാവം ഉള്ള സ്ത്രീയാണ്.ടീന കുര്യൻ.
അനുരാധ:എനിക്കും അതാ ടോമി പേടി, ഒന്ന് വേഗം വിട്. വാഹനം മുന്നോട്ട് പോകവേ ടയർ പഞ്ചർ ആവുന്നു..
ടോമി:മേഡം, ഒരു 15 മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്യാമോ..
അനുരാധ:ഒന്ന് വേഗം ചെയ്യ്
വേഗം ടോമി ടയർ മാറ്റി പുതിയ ടയർ ഇട്ടു.. വണ്ടി മുന്നോട്ട് നീങ്ങി..
ടോമി:മേഡം നല്ല അസ്വസ്ഥത ആണെല്ലോ.. ദാ വെള്ളം.. കുറച്ചു കുടിയ്ക്ക്.. അനുരാധ വെള്ളം കുടിച്ചു. അവർ ഡിവൈഎസ്പി ഓഫീസിൽ ചെന്നു. വേഗം അനുരാധ ഓടി മീറ്റിംഗ് നടക്കുന്ന ഹാളിൽ
💬 Comments
View all comments