Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
എന്നെ അച്ഛൻ ദേഷ്യത്തിൽ നോക്കിയിട്ട് ആകത്തേക്ക് വിളിച്ചു .... ഞാനും ലക്കിയും അവരുടെ കാൽ തൊട്ട് അനുഗ്രം വാങ്ങി ........ അച്ഛൻ വലിയ സീൻ ഒന്നും ഇല്ലായിരുന്നു ......... അമ്മക്കെന്തോ അവളെ അത്രയ്ക്ക് അങ്ങ് പിടിച്ചില്ല ........ ഏത് അമ്മക്ക് പിടിക്കും ഒരേ ഒരു മോൻ ഇങ്ങനെ വയറ്റിലുണ്ടാക്കി ഒരു പെണ്ണിനേയും വിളിച്ചുകൊണ്ട് വീട്ടിലേക്ക് വരുമ്പോൾ ....... അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ........ 'അമ്മ അവളോടൊന്നും സംസാരിച്ചില്ല ....... ഞാൻ അവളെയും കൊണ്ട് എന്റെ റൂമിലേക്ക് പോയി ......... കുറച്ചു ദിവസംകൊണ്ട് 'അമ്മ അവളുമായി അടുക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി ........ അവളുടെ ആ നിഷ്കളങ്കമായ മുഖം കണ്ടാൽ ആർക്കാ അവളോട് ദേഷ്യം തോന്നുന്നത് ........... അവളും സോപ്പിട്ട് അമ്മയോടൊപ്പം അടുക്കളയിൽ നിൽക്കും .......
അങ്ങനെ വന്നിട്ട് രണ്ടാം ശനിയാഴ്ച ......... അച്ഛനും അമ്മയും വീട്ടിലുണ്ട് .......
ഞാൻ ..... ഡി ...ലക്കി നീ ഡ്രസ്സ് മാറി വാ എന്റെ ഫ്രണ്ട്സ് നിന്നെ കാണണമെന്ന് പറഞ്ഞു ..........
'അമ്മ ........ കഴുത്തിൽ താലിപോലും ഇല്ലാത്ത പെണ്ണിനേയും കൊണ്ടാണോടാ ........ പന്നേ ... ഫ്രണ്ട്സിനെ കാണിക്കാൻ കൊണ്ട് പോകുന്നത് ......... ബുദ്ധിയും ഇല്ല വിവരവുമില്ല ........ മനുഷ്യനെ പറയിപ്പിക്കാൻ ആയിട്ട് ....
അപ്പോഴാണ് ഞാനും അച്ഛനും അതുതന്നെ ഓർക്കുന്നത് ........ വയറ്റിലാക്കിയിട്ടും താലി കെട്ടാൻ മറന്നുപോയി .... അച്ഛൻ ആക്കിയൊരു നോട്ടം നോക്കി ......... ഞാനൊന്ന് ചമ്മിയെങ്കിലും എന്റെ നാക്ക് കൊണ്ട് ഞാൻ അട്ജെസ്റ് ചെയ്തു .......
ഞാൻ ..... അത് അമ്മയുടെയും അച്ഛന്റെയും മുന്നിൽ വച്ച് താലികെട്ടാമെന്ന്
💬 Comments
View all comments