Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
.......
അങ്ങനെ വന്നിട്ട് രണ്ടാം ശനിയാഴ്ച ......... അച്ഛനും അമ്മയും വീട്ടിലുണ്ട് .......
ഞാൻ ..... ഡി ...ലക്കി നീ ഡ്രസ്സ് മാറി വാ എന്റെ ഫ്രണ്ട്സ് നിന്നെ കാണണമെന്ന് പറഞ്ഞു ..........
'അമ്മ ........ കഴുത്തിൽ താലിപോലും ഇല്ലാത്ത പെണ്ണിനേയും കൊണ്ടാണോടാ ........ പന്നേ ... ഫ്രണ്ട്സിനെ കാണിക്കാൻ കൊണ്ട് പോകുന്നത് ......... ബുദ്ധിയും ഇല്ല വിവരവുമില്ല ........ മനുഷ്യനെ പറയിപ്പിക്കാൻ ആയിട്ട് ....
അപ്പോഴാണ് ഞാനും അച്ഛനും അതുതന്നെ ഓർക്കുന്നത് ........ വയറ്റിലാക്കിയിട്ടും താലി കെട്ടാൻ മറന്നുപോയി .... അച്ഛൻ ആക്കിയൊരു നോട്ടം നോക്കി ......... ഞാനൊന്ന് ചമ്മിയെങ്കിലും എന്റെ നാക്ക് കൊണ്ട് ഞാൻ അട്ജെസ്റ് ചെയ്തു .......
ഞാൻ ..... അത് അമ്മയുടെയും അച്ഛന്റെയും മുന്നിൽ വച്ച് താലികെട്ടാമെന്ന് ഞാൻ തീരുമാനിച്ചതുകൊണ്ടാ .....
അച്ഛൻ ....... ആഹ് ... ശരി ....... ശരി .... ഒരു താലി വാങ്ങി അവളുടെ കഴുത്തിൽ കെട്ടികൊടുക്കാൻ നോക്ക് ...... എന്തൊരു ജന്മമോ ???
ഞാൻ അവിടെന്ന് വണ്ടിയുമെടുത്ത് ഫ്രണ്ട്സിനെ കാണാൻ പോയി ............
തിരിച്ചു വരുമ്പോൾ 'അമ്മ അവളുടെ തലയിൽ എണ്ണ തേച്ചുകൊടുക്കുന്നതുകണ്ടു ..... അമ്മയായും അവളും സെറ്റ് ആയി ........ അച്ഛൻ അടുത്തുതന്നെ ഇരിപ്പുണ്ട് .......... മൂന്ന് പേരും എന്തോ കാര്യമായിട്ട് സംസാരിക്കുകയാണ് ........
പിറ്റേന്ന് തന്നെ ഞാൻ അവളുടെ കഴുത്തിൽ അച്ഛനെയും അമ്മയെയും സാക്ഷി നിർത്തി താലി കെട്ടി ...... അച്ഛൻ നിയമപരമായി ഞങ്ങളുടെ കല്യാണം രജിസ്റ്റർ ചെയ്തു തന്നു ......... ലക്കിയുടെ വീട്ടുകാരുമായി അച്ഛനും അമ്മയും സംസാരിച്ചു ...... എല്ലാം സെറ്റ് ആക്കി .......... അച്ഛൻ അഡ്വക്കേറ്റ് ആണെന്നറിഞ്ഞപ്പോയെ അവര് ഞെട്ടി ....... പിന്നെ അവർക്ക് കുറച്ചു ക്യാഷ് അച്ഛൻ ഇട്ടുകൊടുത്തു ........
അങ്ങനെ തിരിച്ചു പോകാൻ ഇനി മൂന്ന് ദിവസമേ ഉള്ളു ..........
'അമ്മ ...... കൊണ്ടുപോകാൻ ഉള്ളതെല്ലാം വാങ്ങിയോടാ ???
ഞാൻ ...... ഒരു മോനെ നേരെ ചൊവ്വേ നോക്കാൻ അറിയില്ല ....... 'അമ്മ വാങ്ങിക്ക് ....... എന്ത് വാങ്ങി തന്നാലും ഞങൾ കൊണ്ട് പോകും .........
'അമ്മ ........
💬 Comments
View all comments