Chapter Title : മരുഭൂവിൽ ഒരു മരുപ്പച്ച 3 [Manu]
കുറച്ച് അകലം പാലിച്ചാണ് നടന്നത്...
പിന്നെ ഞാൻ ധൈര്യം സംഭരിച്ചു..ചേച്ചിയുടെ കൈപിടിച്ചു...
"സുമേ...." എവിടുന്നാണ് ആ വിളി വന്നതെന്ന് എനിക്കുതന്നെ അറിയില്ല..ഹൃദയാന്തരാളത്തിൽനിന്നായിരിക്കാം...
ഒരു പ്രാവു കുറുകുന്നതുപോലെ ചേച്ചി വിളികേട്ടു..
"ഉം..."
ഞാനാ കൈയ്യുയർത്തി പതിയെ ചുംബിച്ചു...
വളരെ നാളായുള്ള ആഗ്രഹമായിരുന്നു ഇതുപോലൊരു നടത്തം, ചുറ്റുപാടുകളെല്ലാം മറന്ന് മനസ്സിനെ വെറുമൊരു അപ്പൂപ്പൻതാടിയാക്കി ഇഷ്‌ടംപോലെ പറക്കാൻവിട്ട് സ്നേഹിച്ച പെണ്ണിനെ ചേർത്തുപിടിച്ച് അങ്ങനെ.....
ഒരിക്കലും അവസാനിക്കാത്ത യാത്രകൾ എന്നും ഞങ്ങളുടെ സ്വപ്നമായിരുന്നു...
"ഈ സ്നേഹത്തിനെ എന്തുപേരിട്ടു വിളിക്കണം?" ഞാൻ ചോദിച്ചു
"ആ, അറിയില്ല" ചേച്ചിയുടെ മറുപടി
ചേച്ചിയുടെ അടുത്ത ചോദ്യം അക്ഷരാർത്ഥത്തിൽ എന്നെ കരയിച്ചു കളഞ്ഞു...
"മനൂ, ഡാ... എന്നെ കല്യാണം കഴിക്കാമോ?
എന്റെ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു... കണ്ഠമിടറി... കാലുകൾ അനക്കാൻ വയ്യ, ഭാരമേറിയതെന്തോ കൂട്ടിക്കെട്ടിയപോലെ...
കുറച്ചുനേരം മറുപടിക്കുവേണ്ടി ചേച്ചി കാതോർത്തു..
"ഞാൻ ചോദിച്ചത് കേട്ടില്ലേ?"
ഞാനാ കൈയ്യിൽ മുറുകെ പിടിച്ചതേയുള്ളൂ...മറുപടിയൊന്നും പറഞ്ഞില്ല..
നടത്തം തുടർന്നു...മൗനം വാചാലമായി...ഞാനാ കൈ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു...
കുറച്ചു മുമ്പിലായി അൽപം വെളിച്ചമുള്ള സ്ഥലത്തെത്തിയപ്പോൾ ചേച്ചി എന്റെ മുന്നിൽ കേറിനിന്നു...കണ്ണിലേക്കു നോക്കി...
"മനസ്സാൽ ഞാൻ എന്നേ വരിച്ചു കഴിഞ്ഞിരുന്നു..."
എന്റെ മറുപടികേട്ട് കയ്യ് രണ്ടും വീശി ഒരുന്മാദിയെപോലെ ചേച്ചി ചിരിച്ചു...കുറേ നേരം..
"നിനക്ക് വട്ടാണെടാ ചെക്കാ...മുഴുത്ത വട്ട്" ..ചേച്ചി പിന്നെയും ചിരിച്ചുകൊണ്ടിരുന്നു...
"അഞ്ചെട്ടു കൊല്ലമായി...കെട്ടിയ കോന്തനു വേണ്ട, പിന്നെ നിനക്കെന്തിനാടാ എന്നെ? ഇനി നിനക്കും അങ്ങേരെപോലെ കൂട്ടിനുകിടക്കാൻ ഒരാളെ മതിയോ? കിടന്നു തരാം ഞാൻ..... ഒരു ജീവച്ഛവമായി...വേണോ നിനക്ക്?... പോയി വല്ല നല്ല പെൺകുട്ടിയേം കെട്ടി സുഖമായി ജീവിക്കേടാ മുത്തേ...പക്ഷേ ഒരുകാര്യം, നിന്റെ സ്നേഹം
💬 Comments
View all comments