Chapter Title : മരുമകൾ 1 [ഏകലവ്യൻ]
ഭാഗ്യത്തിന് ഗ്ലാസ് മാത്രം അവൻ സീറ്റിനു പുറകിൽ വച്ചിട്ടുണ്ട്.
സമാധാനമായി ഒന്നൊഴിച്ചു അടിച്ചതേ ഉള്ളു. സീറ്റിൽ ചാർന്നിരുന്ന അളിയൻ ബാലന്റെ മേലേക്ക് ചെരിഞ്ഞു. അതും സഹിച്ചു പിടിച്ച് ഒന്നൂടെ അകത്താക്കിയ ശേഷം അയാൾ കുപ്പിയും ഗ്ലാസും എടുത്ത് വച്ച് ശരീരം ഒന്ന് മുന്നോട്ട് അനങ്ങിയതും അളിയൻ അതാ പുറകിലൂടെ സീറ്റിലേക്ക് ചെരിഞ്ഞു വീണു. പോരാത്തതിന് കാലുകളും കയറ്റി വച്ച് ആ ലോങ്ങ് സീറ്റ് മുഴവനായും അവൻ കൈക്കലാക്കി.
ആകെയുള്ളൊരു അളിയൻ ആയത് കൊണ്ട് അവനെ ശല്യപെടുത്താനൊന്നും അയാൾ ശ്രമിച്ചില്ല.
അയാൾ പതിയെ എണീറ്റ് മുണ്ടോന്ന് മുറുക്കി ഉടുക്കാൻ തുനിഞ്ഞതും. അരികിലൊരു നീക്കം പോലെ തോന്നിയാവണം തല ചെരിച്ചു കൊണ്ടുള്ള മരുമോളുടെ നോട്ടം..!
അപ്പോഴാണ് അയാൾക്ക് മനസ്സിലായത് മോള് ഉറങ്ങിയിട്ടില്ലെന്ന്.
പരസ്പരം നോക്കിയിടത്തായപ്പോ താൻ മദ്യപിച്ചത് അവൾ അറിഞ്ഞിട്ടുണ്ടാവുമോ എന്നൊരാശങ്കയിൽ അയാൾക്ക് ബുദ്ധിമുട്ട് തോന്നി.
“മോളുറങ്ങിയില്ലേ..??”
ഇല്ലെന്നവൾ പുഞ്ചിരിച്ചു കൊണ്ട് തല കുലുക്കി.
മങ്ങി കാണാവുന്നയാ വെളിച്ചത്തിൽ അവളുടെ ചുണ്ടുകളുടെ ഭംഗിയായിരുന്ന എടുത്തു കാണുന്നത്.
മുൻപുള്ളതിനേക്കാളും ഇന്നതിന് കൂടുതൽ ആകർഷണമുള്ളതായി തോന്നിയപ്പോ, രണ്ട് പെഗ്ഗെ അടിച്ചുള്ളുവെങ്കിലും അത് നന്നായി തലക്ക് പിടിച്ചെന്ന് അയാൾക്ക് മനസിലായി.
“സ്ഥലം പോയോ..?”
അയാൾക്ക് കേൾക്കാവുന്ന സ്വരത്തിൽ അവൾ ചോദിച്ചു.
“ഏയ്.. അവൻ…!”
അയാൾക്കത് പറയാൻ വാക്കുകൾ കിട്ടാത്തത് പോലെ, അത് മനസ്സിലായ വണ്ണം അവൾ പുഞ്ചിരിച്ചു കൊണ്ട് തല കുലുക്കി.
“ഇവിടെ ഇരുന്നോ..!”
തൊട്ടടുത്ത സീറ്റിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. അതയാൾക്കൊരു വിറയലുണ്ടാക്കി.
“വേണ്ട മോളെ.. മോള് സുഖമായി ഇരുന്നോ..!”
“സാരമില്ല..!”
അവളെങ്ങനെ കൂടെ പറഞ്ഞപ്പോ അയാൾക്ക് എന്തു ചെയ്യണമെന്നറിയാതെയായി. രണ്ടു പേർക്ക്
💬 Comments
View all comments