Chapter Title : മരുമകൾ 1 [ഏകലവ്യൻ]
ബാലനും ഭാര്യയും ഇടയ്ക്കിടെ വഴക്കാവാറുണ്ട്.
തന്റെ മകന്റെ പരിമിതികൾ മുന്നിൽ കണ്ട് പാവപ്പെട്ടതോ അല്ലെങ്കിൽ ഇടത്തരം കുടുംബത്തിൽ നിന്നോ പെണ്ണ് മതിയെന്നാണ് ബാലന്റെ പക്ഷം. കാരണം തന്റെ മകന് വേണ്ടുന്നത് അവനെ മനസ്സിലാക്കുന്ന പെണ്ണിനെയാണ്. മറിച്ചാണെങ്കിൽ അയാൾക്ക് പേടിയുണ്ട്.
ആയിടക്കാണ് വരാനുള്ളത് എങ്ങനെയായാലും നമ്മളിലേക്ക് തന്നെ വരുമെന്ന് പറയുന്നത് പോലെ ഒരു ആലോചന വന്നത്.
ബ്രോക്കർ വഴി വന്നയാ ആലോചന ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നാണെന്ന് കണ്ടപ്പോ കുറച്ചു ദൂരമുണ്ടെങ്കിലും സാരമില്ല പോയി കണ്ടേക്കാം എന്നുറപ്പിച്ച്, ബാലനും അയാളുടെയൊരു സുഹൃത്തും വിനയനും പെണ്ണ് കാണാൻ ചെന്നു.
അതറിഞ്ഞിപ്പഴേ ഭാരതി കയറു പൊട്ടിച്ചിരുന്നു. എങ്കിലും ബാലൻ അത് വക വെച്ചില്ല.
അതൊരു ചെറിയ വീടായിരുന്നു. അവരെ വരവേൽക്കാണെന്നോണം പ്രായം ചെന്നൊരു മനുഷ്യൻ, ഭാസ്കാരൻ. കൂടെ അയാളുടെ ഭാര്യയും. അവർക്ക് മൂന്ന് പെണ്മക്കളാണ്. അതിൽ ഇടയിൽ ഉള്ളവളെയാണ് കാണേണ്ടത്.
വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടയോ എന്നുള്ള ചോദ്യത്തോടെ തുടങ്ങിയ സംസാരവും പുറകെ ക്ഷണവുമായി അവർ അകത്തേക്ക് കയറി.
കാര്യങ്ങളെല്ലാം ആദ്യമേ സംസാരിച്ചത് കൊണ്ട് വേറെയൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അവർക്ക് സമ്മതമാണേൽ ഉറപ്പിക്കാം അല്ലെങ്കി ചായേം കുടിച് ഇറങ്ങാം എന്നായിരുന്നു ബാലന്റെ മനസ്സിൽ.
കൂടാതെ അയാൾ അവരുടെ വീടും ചുറ്റുപാടും അകവും പുറവുമെല്ലാം ശ്രദ്ധിച്ചിരുന്നു.
സംസാരങ്ങൾക്കൊടുവിലാണ് ആ പ്രായം ചെന്ന മനുഷ്യൻ മകളെ പുറത്തേക്ക് വിളിച്ചത്.
പേര് മായ..!
കാണാൻ അഴകുള്ള ഇരുണ്ട നിറത്തോടെ ഒരു ഗ്രാമീണ പെണ്ണ്..!!
നീണ്ട മിഴിയിണകളും ഒതുങ്ങിയ ശരീരവണ്ണവുമുള്ള പെണ്ണിനെ ബാലന് നന്നേ ഇഷ്ടപ്പെട്ടു.
ഉറപ്പിച്ചാൽ തന്റെ മരുമകൾ ആവേണ്ട അവളുടെയാ കാന്തിയുള്ള മുഖ സൗന്ദര്യം കാണുമ്പോ
💬 Comments
View all comments