Chapter Title : മരുമകൾ 1 [ഏകലവ്യൻ]
തന്നെ അറിയാം അച്ചടക്കമുള്ളവളാണെന്ന്.
പെണ്ണിന് ഇരുപതിയെഴു വയസായിട്ടും ഇങ്ങനെ പുര നിറഞ്ഞു നിൽക്കുന്നതിന്റെ കാരണം അവരുടെ സാമ്പത്തിക സ്ഥിതി തന്നെയാണെന്ന് ബാലന് മനസിലായിരുന്നു. അത് ശെരി വക്കുന്നത് പോലെ തന്നെയാണ് ഭാസ്ക്കാരന്റെ സംസാര രീതിയും ഉണ്ടായിരുന്നത്.
അവരുടെ മൂത്ത മകളുടെ കാര്യം ആദ്യമേ അറിഞ്ഞത് കൊണ്ട് അതിനെക്കുറിച്ചൊന്നും സംസാരിച്ചില്ല.
വിനയനും മായക്കും സംസാരിക്കാൻ വേണ്ടി കുറച്ചു നിമിഷങ്ങളും നൽകി കടന്നു പോയ ആ ചടങ്ങ് തീരുമ്പോ പെണ്ണിന്റെ അച്ഛൻ ഭാസ്കരൻ ഇപ്പോ തന്നെ ഉറപ്പിച്ച മട്ടാണ്. കാരണം അയാൾക്കറിയാം ഇതുപോലെ ഇനിയൊരു ആലോചന വരില്ലെന്ന്. പക്ഷെ മായയുടെ തീരുമാനണല്ലോ പ്രധാനം.
അത്കൊണ്ട് തന്നെ തീരുമാനം വിളിച്ചറിയിക്കാം എന്ന് പറഞ്ഞാണ് ഭാസ്കരൻ അവരെ തിരിച്ചയത്.
അന്ന് രാത്രി മായയുടെ വീട്ടിൽ ഈ ബന്ധത്തെ കുറിച് എന്തു വേണമെന്ന ആലോചനയായിരുന്നു. താൻ കല്യാണം കഴിക്കാൻ പോവുന്നയാൾക്ക് കാഴ്ച പ്രശ്നം ഉണ്ടെന്ന കാര്യം അവളെ ചെറുതായി അലട്ടി. നേരിട്ട് സംസാരിച്ചപ്പോഴും അത് പ്രകടമായി കണ്ടത് കൊണ്ട് അവൾക്കൊരു വിമ്മിഷ്ടം. ബാക്കിയെല്ലാം കൊണ്ട് ഓക്കെ ആയിരുന്നു.
വീടിന്റെ ഇറയത്ത് അമ്മയും അച്ഛനും കൂടെ സംസാരമാണ്. മായക്കറിയാം അവരിത് ഉറപ്പിച്ചു കഴിഞ്ഞെന്ന്. അവൾ അവരുടെ അടുത്ത് വന്നിരുന്നു.
“മോളെ.. നിന്റെ തീരുമാനം എന്താ.. അതറിയാന ഞങ്ങൾ നിക്കുന്നെ..?”
“ഈ ആലോചന വേണോ അച്ഛാ..?”
അൽപ്പ മൗനത്തിനു ശേഷമാണ് അവൾ സ്വരം താഴ്ത്തി ചോദിച്ചത്.
“എന്തു പറ്റി മോളെ..?”
അയാളുടെ ശബ്ദം ഇടറി.
“അത്....!”
“പറ.. എന്താണേലും പറയ്..!”
അവൾക്കതെങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. അവളുടെ മനസ്സ് വായിച്ചത് പോലെ ഭാസ്കരൻ ചോദിച്ചു.
“അവന്റെ കാഴ്ച പ്രശ്നമാണോ..?”
💬 Comments
View all comments