Chapter Title : മരുമകൾ ദീപ [അൻസിയ]
അവിടുന്ന്..."
ദീപ ദേഷ്യത്തോടെ അകത്തേക്ക് നടന്നു.... എന്തോ പറയാനായി ശുഹൈബ് ഒരുങ്ങിയതും ഫോണ് അടിക്കാൻ തുടങ്ങി... കണ്ടിട്ട് പരിചയമില്ലാത്ത നമ്പർ ആയത് കൊണ്ട് എടുക്കാൻ ഒന്ന് മടിച്ചു...പൈസ കൊടുക്കാനുള്ളവർ ആണെന്ന് കരുതി അവൻ ഫോണെടുത്ത് ദീപയുടെ കയ്യിൽ കൊടുത്തു....
"എടുത്തിട്ട് ഞാനിവിടെ ഇല്ലെന്ന് പറഞ്ഞേക്ക്..."
രൂക്ഷമായി അവനെ നോക്കി ദീപ ഫോണെടുത്തു...
"ഹലോ...."
"ഇത് ശുഹൈബിന്റെ ഫോണല്ലേ...??
മറു തലക്കൽ നിന്ന് സ്ത്രീ ശബ്ദം കേട്ടപ്പോൾ അവൾ ശുഹൈബിനെ സംശയത്തോടെ നോക്കി...
"അതേ ആരാ...??
"അവന്റെ ഉമ്മയാണ്... അവനില്ലേ അവിടെ...??
വിശ്വാസം വരാതെ ദീപ ഫോണ് ചെവിയിൽ നിന്നും എടുത്ത് അതിലേക്ക് നോക്കി...
"ഉണ്ട്..."
"മോളുടെ പേരെന്താ...??
"ദീപ..."
"അവനൊന്നു കൊടുക്കുമോ....??
"ആഹ്..."
ദീപ ഫോണ് അവന്റെ നേരെ നീട്ടി കൊണ്ട് പതിയെ പറഞ്ഞു..
"ഉമ്മയാ..."
സംശയത്തോടെ ശുഹൈബ് ഫോണ് വാങ്ങി ചെവിയിൽ വെച്ചു...
"ഹെലോ..."
"മോനെ...."
"ഉമ്മാ..."
"ടാ എന്താ നിന്റെ വിവരം...??
"സുഖമാണുമ്മ... ഉമ്മാക്കോ??
"സുഖം... നീ അവളെയും മോനെയും കൂട്ടി ഇങ്ങോട്ട് വാ..."
"അത്... ഉമ്മാ..."
"പേടിക്കണ്ട ഉപ്പ തന്നെയാ വിളിക്കാൻ പറഞ്ഞത്... എത്രയും പെട്ടെന്ന് ഇങ്ങോട്ട് പോരെ... വരില്ലേ..??
"വരാം..."
"അവൾക്ക് കൊടുത്തെ..."
ശുഹൈബ് ഫോണ് ദീപക്ക് കൊടുത്ത് കസേരയിൽ താടിക്ക് കയ്യും കൊടുത്ത് അവളെ നോക്കിയിരുന്നു...
"ഹെലോ."
"മോളെ കഴിഞ്ഞെതെല്ലാം മറന്ന് നിങ്ങൾ ഇങ്ങോട്ട് വരണം..."
"ഉപ്പ..??
"അങ്ങേര് തന്നെയാ വിളിക്കാൻ പറഞ്ഞത്... മോനെവിടെ..??
"ഉറക്കമാ..."
"ഇന്ന് തന്നെ വരില്ലേ...??
"ആഹ്..."
ഫോണ് വെച്ച് ദീപ ശുഹൈബിനെ നോക്കി അടുത്തിരുന്നു...
"ഇങ്ങനെയൊരു വിളി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല...."
അവളെ നോക്കാതെ അവൻ ശബ്ദം താഴ്ത്തി പറഞ്ഞു...
"എന്താ ചെയ്യുന്നേ...??
"നീ പറയ്..."
"ഉപ്പയെ ആണ് എനിക്ക് പേടി... ഇപ്പോഴും മനസ്സിൽ നിന്നും പോണില്ല അന്ന് നടന്നത്..."
"മഹ്... പക്ഷേ ഉപ്പാടെ സമ്മതമില്ലാതെ ഉമ്മ വിളിക്കുമോ....??
"ഇല്ല... നമ്മുടെ ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കുമ്പോ പോകുന്നതാണ് നല്ലത്..."
"അതാ എനിക്കും തോന്നുന്നത്... ഉമ്മ പാവമാ ഉപ്പയെ കയ്യിലെടുക്കാനായൽ നമ്മൾ രക്ഷപ്പെട്ടു..."
"നമുക്ക് നോക്കാം എല്ലാം നല്ലാതിനാവും..."
അത് പറയുമ്പോ ദീപയുടെ മനസ്സിൽ അയാളുടെ രൂപം തെളിഞ്ഞു വന്നു... അന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് പൊട്ടി തെറിച്ചു സംസാരിക്കുന്ന അയാളുടെ ഭീകര മുഖം... ശുഹൈബിനെ അടിക്കാൻ കൈ ഓങ്ങി അരികിലേക്ക് പാഞ്ഞു വന്ന അയാളെ പേടിയോടെയാണ് ഇന്നും അവൾ ഓർക്കുന്നത്....
"എന്തായാലും നീ സാധനങ്ങളെല്ലാം പാക്ക് ചെയ്തോ
💬 Comments
View all comments