0%

Chapter Title : മരുമകളുടെ തേരോട്ടം [പോക്കർ ഹാജി]

മുകളിൽ വലിയ വാർപ്പും പാത്രങ്ങളുമൊക്ക വച്ചിരിക്കുന്നു. ഒതുക്കു കല്ലുകൾ നീളത്തിൽ കീറിയ അത്താണിക്കല്ലുകൾ കൊണ്ടുള്ളതാണ്. ഉമ്മറ വാതിലിലെ ചിത്രപ്പണികൾ കേമമാണ്.

മുറ്റം കരിങ്കല്ലും നിലത്തോടും പാകിമനോഹരമാക്കിയിരിക്കുന്നു.

നടുമുറ്റത്തിനരുകിൽ മനോഹരമായ ഒരു കൊച്ചു പൂന്തോട്ടം,വീടിനു  ചുറ്റും  ഇഷ്ടം  പോലെ  പറമ്പുണ്ട് . വടക്കുവശത്ത് ആളൊഴിഞ്ഞ  ഭാഗത്ത്  താമര വളരുന്ന കുളമാണ്. കുളപ്പുരയും മറ്റു മുറിയും അതിനോടു ചേർന്ന് നീളൻ വരാന്തയും ഒറ്റമുറിയുമുണ്ട്. മാസമുറയുണ്ടാകുമ്പോൾ മാറിത്താമസിക്കാനുള്ള പുരയാണത്.പണ്ട്  തറവാട്ടിലെ പ്രായപൂർത്തിയായ സ്ത്രീകൾ ഏഴുദിവസം അവിടെയാണ് ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം. സർപ്പക്കാവുള്ളതുകൊണ്ട് ശുദ്ധമായിരിക്കണമെന്ന് പണ്ട്  മുത്തശ്ശി എപ്പോഴും പറയും. ഇല്ലെങ്കിൽ സർപ്പകോപമുണ്ടാകുമെന്ന്..

കിഴക്കോട്ടു ദർശനമുള്ള ആ  നാലുകെട്ടിന്റെ പടിപ്പുരയിൽ നിന്നിറങ്ങുന്ന വഴിയുടെ  ഇരു  വശത്തും  നോക്കെത്താ ദൂരത്തോളം പാടശേഖരമാണ്. കൊച്ചു തോടും കനാലും ഉള്ളതുകൊണ്ട് പ്രകൃതി എപ്പോഴും പച്ചപുതച്ചു കിടക്കും. പാടത്തിന്റെ അക്കരെ ഒരു  ചായക്കടയും  ഒന്നുരണ്ടു  കടകളും  ഒക്കെയുള്ള  ചെറിയൊരു  അങ്ങാടിയാണ് .ടൗണിലേക്ക്  അവിടുന്ന്  പിന്നെയും  പോണം

ഗായത്രി  കൈമളിന്റെ  പുന്നാര മരുമകൾ ആയതിനു പിന്നിലൊരു കഥയുണ്ട്, കൈമളിന്റെ  മകൻ  അശോകൻറെ  കൂട്ടുകാരുടെയൊക്കെ  കല്ല്യാണം  കഴിഞ്ഞ്  രണ്ടും  മൂന്നും  കുട്ടികൾ  ഉണ്ടായിട്ടും  തന്റെ  മകനൊരു  പെണ്ണിനെ  കിട്ടിയില്ലലോ  എന്നായിരുന്നു  സരോജിനിയമ്മയുടെയും  കൈമളിന്റെയും  ദുഃഖം .അങ്ങനെ  അവസാനം  ഗായത്രിയുടെ  ഫോട്ടോ ബ്രോക്കർ കാണിച്ചപ്പോൾ തന്നെ  സരോജിനിയമ്മയുടെയും  കൈമളിന്റെയും  കണ്ണുകൾ സ്വർണ്ണം കണ്ടെന്ന പോലെ ശോഭിച്ചു.

നല്ല മുഖകാന്തിയുള്ള  പെണ്ണ്  . ഇതുപോലൊരു പെണ്ണിനെ ഈ കരയിലൊന്നും കണ്ടിട്ടില്ല. ചെറിയ തുടുത്ത  മുഖത്തിൽ ലാസ്യത പരന്നു കിടക്കുന്ന പ്രതീതി . ചിരിക്കുന്ന മുഖത്തിൽ ഒളിഞ്ഞിരിക്കുന്ന നുണക്കുഴി.

അൽപം തടിപ്പുള്ള ചുണ്ടുകൾ. സരോജിനിയമ്മയും കൈമളും  ഗായത്രിയെ 

💬 Comments

View all comments