0%

Chapter Title : മരുമകളുടെ തേരോട്ടം [പോക്കർ ഹാജി]

കണ്ടയുടനെ  ഇത്രയും നാളത്തെ  കാത്തിരുപ്പിനു  ഫലം  കിട്ടിയ  പോലെ  ഈ  സുന്ദരിക്കുട്ടിയെ തന്നെ മരുമകളായി കിട്ടുമെന്നാശിച്ചു. അശോകൻ  ആണെങ്കിൽ  സ്‌കൂളിൽ  അദ്ധ്യാപകൻ  ആയി  ജോലിക്ക് കയറിട്ടധികവും  ആയിരുന്നില്ല.

മുത്തശ്ശിയുടെ ഏഴുമക്കളിൽ മൂത്തമകനാണ് ഗായത്രിയുടെ  അച്ഛൻ  സോമശേഖര കൈമൾ. ജീവശാസ്ത്ര അധ്യാപകനാണ് ഭാര്യ രേവതിയും ഹൈസ്ക്കൂൾ ടീച്ചറാണ്.എന്നിട്ടും  പ്രീഡിഗ്രി  തോറ്റപ്പോ  അവളുടെ അമ്മയും അച്ഛനും ഏറെ  നിർബന്ധിച്ചിട്ടും  തുടർന്ന് പഠിക്കാൻ  അവൾക്കു  മനസ്സില്ലായിരുന്നു .

ജോലി  ഉണ്ടായിരുന്നെങ്കിലും  സോമശേഖര കൈമൾ ഭയങ്കര  സാമ്പത്തിക  ബുദ്ധിമുട്ടിലായിരുന്നു .തനിക്കിളയ  ആറ്  മക്കളിൽ  അഞ്ചും  പെണ്ണുങ്ങൾ  ആയിരുന്നു .ഏറ്റവും  ഇളയവൻ  ഇപ്പോഴും  ഒരു  കരയ്ക്കടുത്തിട്ടില്ല  അതുകൊണ്ടു  തന്നെ  പെങ്ങന്മാരെയൊക്കെ  വിവാഹത്തെ  കഴിപ്പിച്ച്  വിടേണ്ട  ഉത്തരവാദിത്വം കൈമളിൽ ആയിരുന്നു  .

ഭാര്യയേയും  മകളെയും  നോക്കുന്നതിനൊപ്പം  പെങ്ങന്മാരുടെ  കാര്യം  കൂടി  ആയപ്പോഴേക്കും  സോമശേഖര കൈമൾ തളർന്നു .ഭാര്യയ്ക്കും  കൂടി  ജോലി  ഉണ്ടായിരുന്നത്  കൊണ്ട്  പിടിച്ച്  നിന്നു .അതിനിടയ്ക്ക്  ഗായത്രിയുടെ  പഠിത്തക്കാര്യങ്ങൾക്കൊന്നും  കൂടുതൽ  ഊന്നൽ  കൊടുത്തില്ല  .

ഗായത്രിയാണെങ്കിൽ  പുസ്തകം  പഠിക്കുന്നതിനേക്കാളുപരി  അവളുടെ  മനസ്സിൽ  പ്രായത്തിനു  ചേരാത്ത  വേറെ  വലിയ  വലിയ  കാര്യങ്ങളായിരുന്നു .തനി നാട്ടിൻ പുറത്തെ പെണ്ണായ ഗായത്രി  വീട്ടു  ജോലികളൊക്കെ  എല്ലു മുറിയെ പണി എടുക്കും. വീടിനോട് ചേർന്ന പറമ്പിൽ കൃഷിയും പശുവിനെ നോക്കിയും ആണ് അവൾ സമയം ചിലവഴിക്കാറ്.

വീടിനടുത്തൊരു പുഴയുണ്ട് അതിലാണ് ഗായത്രിയുടെ  കുളിയും നനയും.അടുത്ത്  പുഴയുണ്ടായിട്ടും  അവൾക്കു  നീന്താൻ  വശമില്ലായിരുന്നു .ഒരൊറ്റ  മകൾ  ആയതു  കൊണ്ട്  അവളെ  ആഴമുള്ള  ഭാഗങ്ങളിൽ  ഇറങ്ങാൻ  'അമ്മ  സമ്മതിച്ചിരുന്നില്ല .

വിവാഹം കഴിഞ്ഞ് പത്ത്  വർഷം കഴിഞ്ഞാണ് മകൾ ഗായത്രി  ഉണ്ടായത് പ്രാർത്ഥനയും വഴിപാടുമായി

💬 Comments

View all comments