0%
Chapter 11

മറുനാട്ടിൽ ഒരു ഓണാഘോഷം 11 [ഏകൻ]

Author : VaSco | Read All Parts | 👁 716 |

മറുനാട്ടിൽ ഒരു ഓണാഘോഷം 11

Marunattil Oru Onakhosham Part 11 | Author : Eakan

[ Previous Part ] [ www.kkstories.com ]


ഫരി പറഞ്ഞതും ഗൽബിയുടെ നാണവും ഞാൻ അവിടെ ഇരുന്ന് നോക്കി കണ്ടു. ഇന്ന് ഞാൻ കണ്ടത് ഇതുവരെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കണിയാണെന്ന് എനിക്ക് തോന്നി. എങ്കിലും എന്റെ ചിന്തകൾ കുറച്ചു വർഷങ്ങൾ പിറകിലേക്ക് പോയി.

മൂന്നോ നാലോ വർഷം മുൻപാണ് എന്ന് തോനുന്നു ഞാൻ ആദ്യമായി ആ നാട്ടിലേക്ക് വരുന്നത് . അതും ആ ഓഫീസിലേക്ക് മുതലാളി പറഞ്ഞത് അനുസരിച്ചു സ്ഥലം മാറി വന്നതാണ് ഞാൻ.

അതുവരെ ഞാൻ ജോലിയിൽ കാണിച്ച സത്യസന്ധതയും , ആത്മാർത്ഥയും കൃത്യതയും. പിന്നെ എല്ലാവരോടും ഉള്ള എന്റെ നല്ല പെരുമാറ്റവും എല്ലാം മുതലാളിക്ക് എന്നിലുള്ള വിശ്വാസം ഉയർത്തിയിരുന്നു. അതുകൊണ്ടാണ് മുതലാളി എന്നെ അവിടേക്ക് അയച്ചത്.

ഞാൻ അവിടെ സ്ഥലം മാറി വരുന്നത് വരെ. അല്ലെങ്കിൽ ഞാൻ വന്നതിന് ശേഷവും. കുറച്ചു നാളുവരെ അവിടെ ആകെ കുഴപ്പത്തിൽ ആയിരുന്നു. ഞാൻ വരുന്നതിന് മാസങ്ങൾ മുൻപ് തന്നെ തുടങ്ങിയതാണ് ആ കുഴപ്പങ്ങൾ.

അതുകൊണ്ടാണ് അതുവരെ അവിടെ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആയി. അവിടെ കമ്പനി നന്നായി നടത്തികൊണ്ട് പോകാനായി പൂർണ്ണ സ്വാതന്ത്യത്തോടെ തീരുമാനം എടുക്കാനും നടപ്പിലാക്കാനും ഒക്കെ അനുവാദം തന്നു മുതലാളി എന്നെ ആ സ്ഥലത്തേക്ക് മാനേജർ ആയി അയച്ചത്.

ഞങ്ങളുടേത് വലിയൊരു കമ്പനി ആണെങ്കിലും. കമ്പനി അവിടെ ബ്രാഞ്ച് തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ മാത്രമേ ആയുള്ളൂ. ഞാൻ അവിടെ വരുന്നതിനു മുൻപ് മറ്റൊരാൾ ആയിരുന്നു അവിടെ മാനേജർ..

ആ സ്ഥലം ഒരു ഓണംകേറാ മൂല. എന്ന് പറയുന്നത് പോലെ ഉള്ള ഒരു സ്ഥലം ആയിരുന്നു. ചില സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂട്ടം ആയി താമസിക്കുന്ന ഒരു ഗ്രാമം. അത് കഴിഞ്ഞാൽ കാണാത്ത ദൂരം അത്രയും ഒഴിഞ്ഞു കിടക്കുന്ന വിജനമായ പ്രദേശം.

എങ്കിലും ചെറിയ ചെറിയ കവലകളും പട്ടണങ്ങളും അവിടെ ഉണ്ട്. അവിടെ സ്വർണ കടയും തുണിക്കടയും മദ്യ കടയും പച്ചക്കറി പലചരക്കു കടകളും ചെറിയ ചെറിയ ചായക്കടകളും എല്ലാം ഉണ്ട്. പക്ഷെ അത് കുറച്ചു ദൂരെ ആണെന്ന് മാത്രം.

അവിടെ കൂടുതലും കൃഷിക്കാർ ആണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസം വളരെ കുറഞ്ഞവർ. അവിടെ പത്തു വരെ പഠിക്കുന്നവർ പോലും വളരെ വിരളമാണ്. പെണ്ണാണെങ്കിൽ പതിനെട്ടു വയസ്സ് ആകാൻ കാത്തിരിക്കുന്ന പോലെ ആണ് പിടിച്ചു ആർകെങ്കിലും കെട്ടിച്ചു കൊടുക്കാൻ. ചിലരെയൊക്കെ അതിന് മുൻപും കെട്ടിച്ചു കൊടുക്കാറുണ്ട് എന്നാ കേട്ടത്.

ഇന്ന് അതിനൊക്കെ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഇന്ന് അവിടെ എല്ലാം കിട്ടും. ഒന്നിനും ഒരു കുറവും ഇല്ലാത്ത ഒരു വലിയ പട്ടണം ആണ്. പക്ഷെ എല്ലാ സ്ഥലത്തും അങ്ങനെ ആയിട്ടില്ല എന്ന് മാത്രം.

ആ ഗ്രാമത്തിൽ വിവിധ പദ്ധതികൾ ആണ് കമ്പനിക്ക് ഉണ്ടായിരുന്നത്. അതിൽ പാലങ്ങളും , സ്കൂളുകളും, ഹോസ്പിറ്റലുകളും പണിയുക എന്നതായിരുന്നു പ്രധാന പരിഗണന. അതിന്റെ കൂടെ ഒരു ഫാക്ടറിയും കമ്പനി

💬 Comments

View all comments