0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 11 [ഏകൻ]

Author : VaSco Read All Parts 2.4K

ഇങ്ങനെ ഉണ്ടാകില്ല. മാപ്പാക്കണേ.. ഞങ്ങളെ സ്റ്റേഷനിൽ കൊണ്ട് പോകല്ലേ..?"

ഞാൻ പറഞ്ഞു.

"ഞാൻ അല്ല. മാപ്പ് തരേണ്ടത്. ഇവർ ആണ്. ഇവരെയാണ് നിങ്ങൾ കള്ളികൾ ആക്കാൻ നോക്കിയത്. ഇവരെയാണ് നിങ്ങൾ അപമാനിച്ചത് അടിച്ചത്. അതുകൊണ്ട് നിങ്ങൾ ഇവരുടെ കാല് പിടിച്ചു മാപ്പ് പറയാൻ നോക്ക്. ഇവർ മാപ്പ് തന്നാൽ പിന്നെ എനിക്ക് പ്രശ്നം ഇല്ല. "

അവർ ഉടനെ ഫരിയുടേയും ഗൽബിയുടെയും കാലിൽ പിടിക്കാൻ നോക്കി . എന്നാൽ അവർ അതിന് സമ്മതിച്ചില്ല. എല്ലാവരും ചേർന്ന് അവരെ പിടിച്ചു എഴുനേൽപ്പിച്ചു. അവരിൽ നിന്ന് വള വാങ്ങിച്ചു. അതിൽ ചിലരൊക്കെ അവരെ അടിക്കുകയും ചെയ്തു.

ഞാൻ ആ വള കടയുടെ മുതലാളിക്ക് കൊടുത്തു. മുതലാളി ഗൽബിയോടും ഫരിയോടും ക്ഷമ ചോദിച്ചു. ആ മുതലാളി അവർക്ക് നഷ്ടപരിഹാരം നൽക്കാം എന്ന് പറഞ്ഞെങ്കിലും അവർ അതു വാങ്ങിയില്ല.

അങ്ങനെ ആ പ്രശ്നം അവിടെ അവസാനിച്ചു. എങ്കിലും ഈ സംഭവം ഫരിയുടേയും ഗൽബിയുടെയും ഉള്ളിൽ വലിയൊരു മുറിവ് ഉണ്ടാക്കി. അത് അപ്പോൾ ഞാൻ കണ്ടില്ല. അറിഞ്ഞില്ല .

ഞാൻ അവരെ എന്റെ കാറിൽ കയറ്റി. അവർ പറഞ്ഞ അവരുടെ വീട്ടിൽ കൊണ്ടുപോയിവിട്ടു. അവർ എന്നോട് ഒരുപാട് നന്ദി പറഞ്ഞു.

പക്ഷെ തിരിച്ചു പോകുമ്പോഴും ആളുകളുടെ നടുവിൽ കീറി പറഞ്ഞ വേഷത്തിൽ കരഞ്ഞുകൊണ്ട് ഫരിയും ഗൽബിയും നിൽക്കുന്ന രംഗം എന്റെ മനസ്സിൽ നിന്ന് പോയില്ല.

റൂമിൽ എത്തിയിട്ടും എന്തോ ഒരു കരട് പോലെ അത് എന്റെ ഉള്ളിൽ കിടന്നു. . അവരെ അങ്ങനെ തന്നെ ഇറക്കി വിട്ടത് ശരിയായില്ല എന്ന് എനിക്ക് തോന്നി. അവർക്ക്

💬 Comments

View all comments