0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 11 [ഏകൻ]

Author : VaSco Read All Parts 2.4K

കഴിക്കാനും മാറി ഉടുക്കാനും എന്തെങ്കിലും വാങ്ങിച്ചു കൊടുക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി. മാത്രമല്ല ഗൽബിയുടെ മോതിരം അവർക്ക് കൊടുക്കാൻ ഞാൻ മറന്നു പോയിരുന്നു. അത് എന്റെ കൈയിൽ ആയിപ്പോയിരുന്നു.

ഞാൻ പിന്നെ അവിടെ നിന്നില്ല. ഞാൻ വേഗം റൂമിൽ നിന്ന് ഇറങ്ങി. കുറച്ചു ദൂരെ എങ്കിലും അവിടെയുള്ള ഒരു കടയിൽ പോയി ഞാൻ ഫരിക്ക് ഒരു സാരിയും ഗൽബിക്ക് അവൾ ഉടുത്തിരുന്ന പോലെത്തെ പാവാടയും ബ്ലൗസും വാങ്ങി. പിന്നെ ചപ്പാത്തിയും കറിയും ഒരു കുപ്പി വെള്ളവും വാങ്ങി അവരെ ഇറക്കി വിട്ട സ്ഥലത്തേക്ക് പോയി.

അപ്പോഴേക്കും രാത്രി ആയിരുന്നു.

ആ സമയം ഫരിയും ഗൽബിയും അവരുടെ വീട്ടിൽ ഇരുന്ന് കരയുകയായിരുന്നു. കാരണം അത് ഒരു വാടക വീട് ആയിരുന്നു.

ഇന്ന് അവിടെ നടന്നത് ആരോ വീട്ടുടമസ്ഥന്റെ കാതിൽ എത്തിച്ചിരുന്നു. അതിൽ ഫരിയും ഗൽബിയും ചേർന്ന് വളയും മാലയും മോഷ്ടിക്കാൻ ശ്രമിച്ചു എന്നും . മോഷ്ടിക്കാൻ ശ്രമിക്കുമ്പോൾ അവരെ പിടിച്ചു എന്നും ആയിരുന്നു. അതുകൊണ്ട് രാവിലെ തന്നെ ആ വീട് ഒഴിയണം എന്ന് പറഞ്ഞു വീട്ടുടമസ്ഥാൻ പോയതേ ഉള്ളൂ.

അതും കൂടെ ആയപ്പോൾ ഇന്ന് നടന്നതെല്ലാം അവരുടെ ഉള്ളിൽ വലിയ മുറിവ് ഉണ്ടാക്കി.

"അമ്മീ അമ്മീ. നമുക്ക് ഇനി ജീവിക്കേണ്ട. നമുക്ക് മരിക്കാം. എനിക്ക് വയ്യ അമ്മി ഇങ്ങനെ ഇനിയും ജീവിക്കാൻ. വിശപ്പ് സഹിക്കാൻ പോലും ആകുന്നില്ല. അതിനിടയിൽ ഇങ്ങനെ ആളുകൾ തല്ലുക കൂടെ ആണെങ്കിൽ പിന്നെ എന്തിന് ഇനിയും ജീവിക്കണം. അല്ലെങ്കിലും ഇവിടെ നിന്നും ഇറങ്ങിയാൽ ഇനി എവിടെ പോയി താമസിക്കും. എങ്ങനെ ജീവിക്കും. ." ഗൽബി

💬 Comments

View all comments