0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 11 [ഏകൻ]

Author : VaSco Read All Parts 2.4K

കുറച്ചു പേര് മാത്രമേ ഉള്ളൂ. അതിൽ കുറച്ചു പേര് സ്ത്രീകൾ ആയിരുന്നു.. ബാക്കി ഉള്ളതിൽ കൂടുതൽ പേരും സൈറ്റുകളിൽ ആണ് ഉണ്ടാകുക. പലപ്പോഴും എനിക്ക് സൈറ്റുകളിലേക്ക് പോകേണ്ടി വരും. അങ്ങനെ സൈറ്റുകളിലേക്ക് പോകാൻ കമ്പനി വകയിൽ ഒരു സ്കൂട്ടി ഉണ്ടായിരുന്നു. പിന്നെ എന്റെ കാറും. പലപ്പോഴും എന്റെ കാർ തന്നെയാണ് ഞാൻ എടുക്കാറുള്ളത്.

അങ്ങനെ ഞാൻ അവിടെ എത്തി കാര്യങ്ങൾ ഒരു വിധം ശരിയായി. അവിടെ എനിക്ക് താമസിക്കാനായി കമ്പനിയുടെ അടുത്ത് തന്നെ ഒരു പഴയ റൂം മാത്രമാണ് ആകെ ഉണ്ടായിരുന്നത്. അത് എനിക്ക് ഒട്ടും തൃപ്തി ആകാത്തതിനാൽ ഞാൻ വേറെ താമസ സ്ഥലം അന്വേഷിച്ചു വരികയായിരുന്നു. അത് ഏതാണ്ട് ശരിയായി ഇന്നോ നാളെയോ അങ്ങോട്ട് മാറാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് .

അന്ന് ആ ദിവസം ഉച്ച കഴിഞ്ഞ സമയം. ഞാൻ ഓഫീസിൽ തന്നെ ഉണ്ടായിരുന്നു. അപ്പോഴാണ് ഓഫീസിലെ ഒരു സ്റ്റാഫ് എന്റെ കേബിനിൽ വന്ന് പറഞ്ഞത്.

"സാർ' രണ്ട് പേര് കാണാൻ വന്നിട്ടുണ്ട്. "

അവിടെ ചില തുക്കട യൂണിയൻകാർ ഉണ്ട്. വല്ല പത്തോ നൂറോ കിട്ടാൻ വേണ്ടി മാത്രം യൂണിയൻ എന്ന് പറഞ്ഞു നടക്കുന്നവർ. പലപ്പോഴും എന്തെങ്കിലും കാരണം പറഞ്ഞു അവർ സമരം നടത്താറുണ്ട്. മുതലാളിയിൽ നിന്ന് കാശ് മേടിക്കുക. അതിനാണ് ഈ സമരം എന്ന് പറഞ്ഞു വരുന്നത്..

ഞാൻ അവിടെ എത്തിയ ശേഷം എല്ലാവരേയും കണ്ട് സംസാരിച്ചു. അവരെ കൊണ്ടു എനിക്കും കമ്പനിക്കും അനുകൂലമാക്കി ഞാൻ അവരെ മാറ്റിയിരുന്നു. അവരിൽ ആരെങ്കിലും ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് ഞാൻ

💬 Comments

View all comments