0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 11 [ഏകൻ]

Author : VaSco Read All Parts 2.4K

എന്നിട്ട് അവിടെ കൂടിയവരോട് ചോദിച്ചു.

"എന്താ പ്രശ്നം. എന്തിനാ ഇവരോട് ഇങ്ങനെ കാണിക്കുന്നത് ..? "

അപ്പോൾ അവിടെ കൂടിയവരിൽ ഒരു സ്ത്രീ പറഞ്ഞു.

"സാറേ ഇവറ്റകൾ ഈ കടയിൽ നിന്ന് വള മോഷ്ടിച്ചു."

"നിങ്ങൾ കണ്ടോ ഇവർ വള മോഷ്ടിക്കുന്നത്...?" ഞാൻ അവരോട് ചോദിച്ചു.

"ഇല്ല. ഞാൻ കണ്ടില്ല. പക്ഷെ അവിടെ ഒരു വള കാണുന്നില്ല. ഇവർ ആയിരിക്കും വള മോഷ്ടിച്ചത്. അല്ലാതെ ഇവിടെ വേറെ ആരും ഒന്നും മോഷ്ട്ടിക്കില്ല." ആ സ്ത്രീ തന്നെയാണ് പറഞ്ഞത്.

"അങ്ങനെ ഇവർ മോഷ്ടിച്ചെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങൾ എന്തുകൊണ്ടാ പോലീസിൽ പറയാത്തത്. നിങ്ങൾ ഇങ്ങനെ ഇവരെ തല്ലിയിട്ട് ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ സമാധാനം പറയുമോ..? ഇവരെ തല്ലാൻ നിങ്ങൾക്ക് ആരാ അധികാരം തന്നത്.?"

ഞാൻ പറഞ്ഞത് കേട്ട് ആ സ്ത്രീ ഒന്ന് പേടിച്ചു.

"അയ്യോ! സാറേ ഞങ്ങളെ പോലീസിൽ എൽപ്പിക്കല്ലേ.... ഞങ്ങൾ ഒന്നും എടുത്തിട്ടില്ലേ.. ഞങ്ങളെ രക്ഷിക്കണേ..? " ഫരിയും ഗൽബിയും കരഞ്ഞു പറഞ്ഞു.

അപ്പോൾ ഞാൻ അവരോട് ചോദിച്ചു.

"ഇവർ പറയുമ്പോലെ നിങ്ങൾ എടുത്തിട്ടില്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് ദീദി ഈ സ്വർണ്ണകടയിൽ പോയത്..? "

ഞാൻ ഫരിയോട് ചോദിച്ചത് കേട്ട് ഫരി ഒന്ന് ഞെട്ടി. ഞാൻ അങ്ങനെ ചോദിക്കും എന്ന് അവൾ കരുതിക്കാണില്ല. അവൾ പറഞ്ഞു.

"സാറേ എന്റെ മോളുടെ ഒരു കുഞ്ഞു മോതിരം ഉണ്ടായിരുന്നു. അത് വിൽക്കാൻ വേണ്ടി പോയതാ. "

അപ്പോൾ ഞാൻ ചോദിച്ചു.

"എന്നിട്ട് ആ മോതിരം എവിടെ...? "

"അത് ഇവിടെ എവിടെയോ വീണു പോയി. " ഫരീ

💬 Comments

View all comments