0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 11 [ഏകൻ]

Author : VaSco Read All Parts 2.4K

ഞാൻ അവിടെ നിന്ന് ഇറങ്ങി. നാളെ മുതൽ അവിടെ താമസിക്കാം. താഴെയുള്ള മുറി മറ്റ് എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം. അല്ലെങ്കിൽ കമ്പനിയിലെ മറ്റ് ആർക്കെങ്കിലും വേണമെങ്കിൽ കൊടുക്കാം. ഞാൻ കരുതി.

.

അങ്ങനെ പോകും വഴിയിൽ ഒരു കടയുടെ മുന്നിൽ ഒരു ആൾക്കൂട്ടം കണ്ടു. കൂടെ ആരുടെയോ നിലവിളിയും. അത് സ്ത്രീ ശബ്‍ദം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ ഒരു സൈഡിൽ കാർ നിർത്തി പുറത്തേക്ക് ഇറങ്ങി.

അത് ഒരു സ്വർണ്ണക്കടയുടെ മുന്നിൽ ആയിരുന്നു. ഞാൻ എങ്ങനെയോ ആ ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ മുന്നിൽ എത്തി. അവിടെ ഉണ്ടായിരുന്ന സ്ത്രീയെയും കുട്ടിയേയും കണ്ട് ഞാൻ ഞെട്ടി. അത് അവർ ആയിരുന്നു. എന്റെ ഗൽബിയും ഫരിയും.

ഫരിയുടെ സാരി മുഴുവനും അഴിച്ചു മാറ്റിയിരുന്നു. ബ്ലൗസിന്റെ പല ഭാഗത്തും കീറിയിരുന്നു. അവൾ ഗൽബിയെ പൊതിഞ്ഞു പിടിച്ചു കരയുകയായിരുന്നു. ഗൽബിയുടെ ബ്ലൗസും അവിടെ അവിടെയായി കീറിയിരുന്നു. അവിടെ കൂടിയവരിൽ സ്ത്രീകളും പുരുഷൻ മാരും ഒക്കെ ഉണ്ടായിരുന്നു. അവർ ഫരിയേയും ഗൽബിയേയും ചീത്ത വിളിച്ചു കൊണ്ട് അടിക്കുകയായിരുന്നു.

ഞാൻ ഒച്ചയെടുത്ത് അവരോട് ഫരിയേയും ഗൽബിയേയും അടിക്കുന്നത് നിർത്താൻ പറഞ്ഞു. അപ്പോഴാണ് ഗൽബിയും ഫരിയും എന്നെ കാണുന്നത്. അവർ എന്റെ കാലിൽ വീണു കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

"അയ്യോ!! സാറേ ഞങ്ങളെ രക്ഷിക്കണേ. ഞങ്ങളെ രക്ഷിക്കണേ.. ഞങ്ങൾ ഒന്നും എടുത്തിട്ടില്ലേ.. ഞങ്ങളെ തല്ലല്ല എന്ന് പറയണേ. ഞങ്ങൾ ആരുടേയും ഒന്നും എടുത്തിട്ടില്ല. എടുക്കുകയും ഇല്ല.. "

ഞാൻ അവർ രണ്ട് പേരേയും പിടിച്ചു എഴുനേൽപ്പിച്ചു. പിന്നെ ഫരിയുടെ സാരി എടുത്ത് രണ്ടു പേരേയും ഒരുപോലെ പുതപ്പിച്ചു.

💬 Comments

View all comments