0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 11 [ഏകൻ]

Author : VaSco Read All Parts 2.4K

അവരെ സഹായിക്കാൻ പോയാൽ . പോയവരുടെ വീട്ടിൽ പോയി അവന്റെ വായിൽ വരുന്ന അനാവശ്യം മുഴുവനും വിളിച്ചു പറയും.

അതുകൊണ്ട് സാർ വെറുതെ അവരുടെ കാര്യത്തിൽ ഇടപെടേണ്ട. ഇടപെടാതിരിക്കുന്നതാ സാറിന് നല്ലത്. "

അത് കേട്ട് കുറച്ചു സമയം ഞാൻ മിണ്ടാതെ ഇരുന്നു. പിന്നെ ഞാൻ ചോദിച്ചു.

" ഇതിൽ എന്താ ഫയൽ ക്ലോസ്ഡ് എന്ന് എഴുതിയിരിക്കുന്നത്...?"

"അത് സാർ അവർക്ക് കമ്പനി മുൻപ് തന്നെ കുറേ പണം കൊടുത്തതാ. എന്നിട്ട് പരാതി ഒന്നും ഇല്ലെന്ന് അവർ ഒപ്പ് ഇട്ട് തന്നതാ. പിന്നെ ഇപ്പോൾ ആരോ പറഞ്ഞു വിട്ടത് കൊണ്ട് ഇടയ്ക്ക് ഇവിടെ വരും. ജോലി വേണം പണം വേണം എന്നൊക്കെ പറഞ്ഞിട്ട്. വല്ലതും ചെയ്തു സഹായിക്കാം എന്ന് കരുതിയാൽ തന്നെ. ഇവിടെയുള്ള മറ്റ് തൊഴിലാളികളും യൂണിയൻകാരും പല വൃത്തികേടും പറഞ്ഞു നടക്കും. അതൊക്കെ മുതലാളി അറിഞ്ഞാൽ നമ്മുടെ ജോലിയും പോകും മാനവും പോകും. " അയാൾ പറഞ്ഞു.

കുറച്ചു കഴിഞ്ഞു അയാൾ ചോദിച്ചു.

"സാർ ഇന്നല്ലേ പുതിയ വീട് നോക്കാൻ പോകുന്നത്. എന്നിട്ട് പോകുന്നില്ലേ..? "

അപ്പോഴാണ് ആ കാര്യം എനിക്ക് ഓർമ്മ വന്നത്. ഞാൻ വേഗം തന്നെ അന്നത്തെ ജോലി മതിയാക്കി വീട് നോക്കാൻ പോയി. എന്റെ കാറിൽ ആണ് പോയത്.

വീട് കണ്ടു എനിക്ക് ഇഷ്ട്ടമായി. ഒരു പഴയ ഇരുനില വീട്. താഴെയും മുകളിലും ഒരു മുറിയും ഹാളും അടുക്കളയും അറ്റാച്ച് ബാത്‌റൂമും ഒക്കെ ഉണ്ട്. പുറത്ത് നിന്നാണ് മുകളിലേക്കുള്ള വഴി എന്ന് മാത്രം.

കാര്യങ്ങൾ സംസാരിച്ച് ആ വീടിന്റെ താക്കോലും വാങ്ങിയിട്ട്

💬 Comments

View all comments