0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 11 [ഏകൻ]

Author : VaSco Read All Parts 2.4K

ജോലി തന്നാൽ മതി. മറ്റൊന്നും എനിക്ക് വേണ്ട സാർ. സാർ ഞങ്ങളോട് കരുണ കാണിക്കണം. " അവർ പറഞ്ഞു.

"എങ്കിൽ ശരി. പോയി പിന്നീട് വാ. അപ്പോഴേക്കും ഞാൻ ശ്രമിക്കാം. " ഞാൻ അവരോട് പറഞ്ഞു.

അവർ വീണ്ടും എന്നെ തൊഴുതു. എന്നിട്ട് എഴുനേറ്റ് പുറത്തേക്ക് നടന്നു. വാതിലിന്റെ അടുത്ത് എത്തിയപ്പോൾ ആ പെൺകുട്ടി പിന്നിലേക്ക് കഴുത്തു ചെരിച്ച് എന്നെ നോക്കി. ഞാൻ അവളെ നോക്കി ചിരിച്ചു. അവളുടെ ചുണ്ടിലും ഒരു കുഞ്ഞു ചിരി വിരിഞ്ഞു.

അവർ പോയതിനു ശേഷം ഞാൻ ആ ഫയൽ എടുത്തു നോക്കി. അതിൽ താടിയും മുടിയുമൊക്കെ വളർത്തിയ ഒരാളുടെ ഫോട്ടോ ഉണ്ടായിരുന്നു. കൂടെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു കിടക്കുന്ന ഒരാളുടെ ഫോട്ടോയും. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്.

'കിഷൻ ലാൽ.' ഫയൽ ക്ലോസ്ഡ്.

ഞാൻ എന്റെ സ്റ്റാഫിനെ വിളിച്ചു എന്നിട്ട് കാര്യങ്ങൾ ചോദിച്ചു. അയാൾ പറഞ്ഞു.

"സാർ. ആ കിഷൻ ലാൽ. ഇവിടെ ഒരു തലവേദന ആയിരുന്നു. അവൻ എപ്പോഴും ഒരു ശല്ല്യം ആയിരുന്നു.

അവൻ ഒരിക്കലും കൃത്യ സമയത്ത് ജോലിക്ക് വരില്ല. വന്നാലോ എപ്പോഴും എന്തെങ്കിലും ലഹരിയിലും. വായ തുറന്നാൽ പുളിച്ച തെറി മാത്രമേ പറയൂ.

ഇവിടെ പലരുമായി എപ്പോഴും പ്രശ്നത്തിൽ ആണ് അവൻ . അവൻ ഒരിക്കലും അവന്റെ വീട് പോലും നന്നായി നോക്കാറില്ല . മാത്രമല്ല വീട്ടിൽ എത്തിയാൽ ആ സ്ത്രീയേയും മോളേയും എന്നും അടിക്കും. തെറി വിളിക്കും . അവർക്ക് നേരാം വണ്ണം കഴിക്കാൻ പോലും ഒന്നും വാങ്ങി കൊടുക്കാറില്ല. എന്നൊക്കെയാ കേട്ട് അറിഞ്ഞത്. ആരെങ്കിലും

💬 Comments

View all comments