0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 11 [ഏകൻ]

Author : VaSco Read All Parts 2.4K

നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്...? നിങ്ങൾക്ക് എന്താണ് വേണ്ടത്.?"

ഞാൻ ഇതൊക്കെ ചോദിക്കുമ്പോഴും ഒന്നും മിണ്ടാതെ ആ പെൺകുട്ടി എന്നെതന്നെ നോക്കി ഇരിക്കുകയായിരുന്നു. അവർ മെല്ലെ പറഞ്ഞു.

"സാർ. എന്റെ പേര് ഫരീദ എന്നാണ്. ഇത് എന്റെ മകൾ ഗൽബി. ഇവിടെ ജോലി ചെയ്തിരുന്ന കിഷൻ ലാലിന്റെ ഭാര്യയാണ് ഞാൻ. അദ്ദേഹം ഇവിടെ നടന്ന അപകടത്തിൽ പെട്ട് മരിച്ചു പോയതാണ്. അദ്ദേഹം ഇല്ലാതെ ആയപ്പോൾ ഞങ്ങൾക്ക് ജീവിക്കാൻ വഴിയില്ലാതായി. അപ്പോഴാണ് ഒരാൾ പറഞ്ഞത് ഇവിടെ വന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ മരണത്തിന് പകരമായി എന്തെങ്കിലും സഹായം കിട്ടാതിരിക്കില്ല എന്ന് . ഞങ്ങൾ വളരെ കഷ്ട്ടപ്പാടിൽ ആണ് സാർ. എനിക്ക് ഇവിടെ എന്തെങ്കിലും ഒരു ജോലി തന്നു സഹായിക്കണം സാർ. " അവർ അത് പറയുമ്പോൾ അവരുടെ കണ്ണിൽ നിന്നും വെള്ളം നിറഞ്ഞിരുന്നു.

ഞാൻ അവരോട് പറഞ്ഞു.

"ദീദി. പെട്ടന്ന് ജോലി എന്നൊക്കെ പറഞ്ഞാൽ ..." അങ്ങനെ പറഞ്ഞു നിർത്തിയ ശേഷം തുടർന്നു.

"ആ! ഞാൻ നോക്കട്ടെ . ഞാൻ മുതലാളിയുമായി ഒന്ന് സംസാരിക്കട്ടെ . എന്നിട്ട് നോക്കാം. അല്ലാതെ എനിക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. ദീദി പോയിട്ട് പിന്നെ വരൂ. അതുവരെ ഒരു സഹായം ആയിട്ട് ഇത് വെച്ചോ."

ആ സ്റ്റാഫ് പറഞ്ഞത് പോലെ

ഞാൻ എന്റെ പേഷ്സിൽ നിന്ന് നൂറ് രൂപ എടുത്തു അവർക്ക് നേരെ നീട്ടി.. ഇതുപോലെ ആണല്ലോ. പലരും പലതും പറഞ്ഞു വരുന്നത്. അതുകൊണ്ട് കൂടെയാണ് ഞാൻ അങ്ങനെ ചെയ്തത്.

"ഞങ്ങൾക്ക് ഇത് വേണ്ട സാർ. സാർ എനിക്ക് ഇവിടെ എന്തെങ്കിലും ഒരു

💬 Comments

View all comments