0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

ഞാൻ ആ അരുവിയിൽ ഇറങ്ങി നന്നായി ഒന്ന് മുങ്ങികുളിച്ചു. അപ്പോഴാണ് എനിക്ക് നല്ല ഉണർവ് വന്നത്. അതോടൊപ്പം കൈയിലും കാലിലും ഒക്കെ വേദനയും.

ഞാൻ കുളിച്ചു കയറിയ ശേഷം ആ ടർക്കി കൊണ്ട് തോർത്തി. എന്നിട്ട് വീണ്ടും അതേ ഷഡ്ഢിയും പാന്റും എടുത്ത് ഉടുത്തു. ഷർട്ട് എടുത്തു പക്ഷെ ഉടുത്തില്ല. . തിരിച്ചു പോകുന്ന വഴിയിൽ നല്ലൊരു കമ്പും കൊതിയെടുത്തു. അഥവാ ഗൽബിക്ക് നടക്കാൻ പ്രയാസം ആണെങ്കിൽ കുത്തി നടക്കാലോ എന്ന് കരുതി.

ഞാൻ മെല്ലെ നടന്ന് കാറിന്റെ അടുത്ത് എത്തി. ഞാൻ അവിടെ എത്തുമ്പോഴേക്കും ഫരിയുടെ ഉറക്കം തെളിഞ്ഞിരുന്നു. ഉറക്കം തെളിഞ്ഞപ്പോൾ കാറിൽ എന്നെ കാണാത്തത്തിൽ ഉള്ള ടെൻഷനിൽ ആയിരുന്നു ഫരി.

ഞാൻ അവിടെ എത്തി കാറിന്റെ ഡോർ തുറന്ന് ഉള്ളിൽ കയറി. എന്നിട്ട് ഞാൻ ചോദിച്ചു.

"ദീദി നന്നായി ഉറങ്ങിയോ...? "

ഫരി എന്നെ തന്നെ നോക്കിയിട്ട് ചോദിച്ചു.

"സാർ എവിടെ പോയതാ..? ഇത് ഏതാ സ്ഥലം."

ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"ഇത് ഏതാ സ്ഥലം എന്ന് എനിക്ക് അറിയില്ല. പക്ഷെ ഞാൻ പോയത് കുളിക്കാൻ ആണ്. "

പിന്നെ ഞാൻ കൈനീട്ടി ഡേഷ് ബോർഡിൽ ചൂണ്ടിയിട്ട് പറഞ്ഞു.

" ദീദി. അതിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ഉണ്ട് അതൊന്ന് തുറന്ന് എടുത്തു താ."

എന്നാൽ ഞാൻ ചൂണ്ടി കാണിക്കുന്നത് എവിടെ എന്ന് മനസ്സിലാകാത്ത ഫരി എന്നെ നോക്കി. അപ്പോൾ ഞാൻ കൈകൊണ്ട് എത്തി പിടിച്ചു ഡേഷ് ബോർഡിൽ ഉള്ള ഡ്രോ തുറന്നു. എന്നിട്ട് അതിൽ നിന്ന് ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്തു.

💬 Comments

View all comments