Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
അത് എടുക്കാനായി ഞാൻ കൈ നീട്ടിയപ്പോൾ ഫരിയുടെ തുടയിൽ എന്റെ കൈ ഉരഞ്ഞിരുന്നു.
ഫരി എന്നെ നോക്കി. ഞാൻ ഫരിയേയും. ഞാൻ അപ്പോഴാണ് ഫരിയുടെ ഇടതു കവിൾ ശ്രദ്ധിക്കുന്നത്. അവിടെ ചുവന്ന പാടുകൾ ഉണ്ടായിരുന്നു. അത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു.
എന്റെ നോട്ടം ഫരിയുടെ കവിളിൽ ആണെന്ന് മനസ്സിലാക്കിയ ഫരി മെല്ലെ അവളുടെ കവിളിൽ തലോടി. ഞാൻ ഫരിയോട് വീണ്ടും പറഞ്ഞു.
"സോറി ദീദി. ഞാൻ അറിയാതെ. "
"ഏയ്! അത് സാരമില്ല സാർ. സാർ അപ്പോൾ അവിടെ വന്നില്ലായിരുന്നു എങ്കിൽ ഞങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു . സാർ എന്റെ കവിളിൽ തല്ലിയതിൽ എനിക്ക് ഒരു വേദനയും ഇല്ല. സാർ വേണമെങ്കിൽ ഇനിയും ഇനിയും എന്നെ തല്ലിക്കോ. എനിക്ക് ഒന്നും ഇല്ല. ഞാൻ ചെയ്തത് അത്രയും വലിയൊരു തെറ്റാണ്. ഞാൻ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. അതുകൊണ്ടല്ലേ ഇപ്പോൾ സാറും..". അങ്ങനെ പറഞ്ഞ ശേഷം ഫരി കരഞ്ഞു..
"എന്തിനാ ഇങ്ങനെ കരയുന്നത് ദീദി. അതിന് മാത്രം ഇപ്പോൾ ഒന്നും ഉണ്ടായില്ലല്ലോ. ഇനിയുള്ള കാര്യത്തെക്കുറിച്ചു ഓർത്ത് ദീദി ടെൻഷൻ ആകേണ്ട. നമുക്ക് എല്ലാത്തിനും വഴിയുണ്ടാക്കാം."
അങ്ങനെ പറഞ്ഞു ഞാൻ ആ കിറ്റ് എടുത്തു തുറന്നു അപ്പോൾ ആണ് എനിക്ക് ഗൽബിയുടെ കാര്യം ഓർമ്മ വന്നത്. അവളുടെ മുഖത്തൊക്കെ ചോരക്കറ കണ്ടതാണ്.
ഞാൻ വേഗം കാറിൽ നിന്ന് ഇറങ്ങാൻ നോക്കുമ്പോൾ ആണ് ഫരി വീണ്ടും
"സാറേ " എന്ന് വിളിച്ചു കരയുന്നത് കേട്ടത്.
"എന്താ എന്ത് പറ്റി ദീദി...? എന്തെങ്കിലും പ്രശ്നം ഉണ്ടോ ...? ദീദിക്ക് എന്തെങ്കിലും
💬 Comments
View all comments