0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

പറ്റിയായിരുന്നോ" ഞാൻ ചോദിച്ചു.

ദീദി എന്റെ ഇടതു കൈത്തണ്ടയിൽ നോക്കിയിട്ട് പറഞ്ഞു.

"സാറിന്റെ കൈയിൽ...? " അതും പറഞ്ഞു ദീദി കരഞ്ഞു. എന്നിട്ട് വീണ്ടും പറഞ്ഞു.

"ഞാനും എന്റെ മോളും കാരണം. സാറിന്റെ കൈയും മുറിഞ്ഞല്ലോ..? സാർ എന്തിനാ ഞങ്ങളെ രക്ഷിക്കാൻ അവിടെ വന്നത്. അതുകൊണ്ടല്ലേ സാറിന്റെ കൈയിൽ മുറിഞ്ഞത്. സാറിന് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത്. മറ്റുള്ളവരെ പോലെ സാറിനും ഞങ്ങൾ എവിടെ എങ്കിലും കിടന്ന് ചത്തു പോയിക്കോട്ടെ എന്ന് കരുതിയാൽ പോരായിരുന്നോ...?"

അങ്ങനെ പറഞ്ഞ ശേഷം ഫരി കരഞ്ഞു.

"ഏയ്‌.... ഏയ്‌. ഇത് ഒന്നും ഇല്ല. ഇന്നലെ അവിടെ വീണപ്പോൾ ഏതോ ഒരു കമ്പു കൊണ്ട് ഒന്ന് കോറിയാത. അത് വലിയ സാരമില്ല. ഇതിനാണോ ദീദി ഇങ്ങനെയൊക്കെ പറയുന്നത്.. ദീദി വാ നമുക്ക് മോളെ നോക്കാം.. ."

അങ്ങനെ പറഞ്ഞിട്ട് ഞാൻ കാറിൽ നിന്നും വെള്ളം എടുത്തു പുറത്ത് ഇറങ്ങി. ദീദി കാറിന്റെ ഡോർ തുറക്കാൻ അറിയാതെ അവിടെ തന്നെ ഇരുന്നുകൊണ്ട് എന്നെ വിളിച്ചു. എന്നിട്ട് ചോദിച്ചു..

"സാർ. ഇത് എങ്ങനെയാ തുറക്കുക. "

അത് കേട്ട് ചിരിച്ചുകൊണ്ട്

ഞാൻ പോയി ഡോർ തുറന്ന് കൊടുത്തു. കാറിന്റെ പിന്നിലെ ഡോറും ഞാൻ തുറന്നുകൊടുത്തു . ദീദി കാറിന്റെ മുന്നിലെ സീറ്റിൽ നിന്ന് ഇറങ്ങി പിന്നിൽ കയറി ഗൽബിയെ വിളിച്ചു. ഞാൻ കാറിന്റെ പിന്നിലെ മറ്റേ ഭാഗത്തെ ഡോർ തുറന്ന് ഗൽബിയുടെ മുഖത്തു വെള്ളം കുടഞ്ഞു.

ഗൽബി മെല്ലെ കണ്ണ് തുറന്ന് നോക്കി. അവളുടെ ആദ്യ നോട്ടം എന്റെ മുഖത്ത് തന്നെ ആയിരുന്നു. ഫരി ഗൽബിയുടെ മുഖത്തെ

💬 Comments

View all comments