0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

വെള്ളം മെല്ലെ കൈകൊണ്ട് തുടച്ചു കൊടുത്തു.

അപ്പോൾ ഗൽബി വേദന കൊണ്ട് "അമ്മീ" എന്ന് വിളിച്ചു.

"ഇല്ല. മോൾക്ക് ഒന്നും ഇല്ല. മോൾക്ക് ഒന്നും പറ്റിയിട്ടില്ല. അമ്മിയേയും മോളേയും സാറാ വീണ്ടും രക്ഷിച്ചത്. " ഫരി പറഞ്ഞു.

അങ്ങനെ പറഞ്ഞ ശേഷം ഫരി ഗൽബിയെ പിടിച്ചു എഴുനേൽപ്പിച്ചു ഇരുത്തി. അവളുടെ ആ കീറിപ്പറിഞ്ഞ ബ്ലൗസ് കണ്ടു എനിക്ക് എന്തോപോലെ തോന്നി. അപ്പോഴാണ് ഞാൻ ഇന്നലെ അവർക്ക് വേണ്ടി വാങ്ങിയ ഡ്രെസ്സും ഭക്ഷണവും എനിക്ക് ഓർമ്മ വന്നത്.

അത് കാറിന്റെ ഫാറ്റ് ഫോമിൽ വീണു കിടക്കുകയായിരുന്നു. ഞാൻ അത് എടുത്തു ഫരിക്ക് നേരെ നീട്ടി.

ഫരിയും ഗൽബിയും എന്നേയും ആ കവറിലേക്കും നോക്കി. ഞാൻ പറഞ്ഞു.

"ഇന്നലെ രാത്രിയിൽ ഇത് തരാൻ വേണ്ടിയാണ് ഞാൻ വന്നത്. ഇന്നാ ഇത് നിങ്ങൾക്ക് ഉള്ളതാണ്. "

അങ്ങനെ പറഞ്ഞ ശേഷം ഞാൻ ആ കവർ ഗൽബിയുടെ മടിയിൽ വെച്ചു. ഗൽബി എന്റെ മുഖത്തു നോക്കി. അപ്പോൾ ഞാൻ വീണ്ടും പറഞ്ഞു.

"അവിടെ കുറച്ചു മാറി ഒരു അരുവിയുണ്ട് . അവിടെ പോകാൻ ഉള്ള വഴിയൊക്കെ ഞാൻ വെട്ടി തെളിച്ചു വെച്ചിട്ടുണ്ട്. രണ്ടാളും പോയി ഒന്ന് കുളിച്ചു ഈ വേഷം ഒക്കെ മാറ്. എന്നിട്ട് അത് എടുത്തു കഴിക്ക്. അതിന് ശേഷം നമുക്ക് തിരിച്ചു പോകാം. പോകുന്നവഴിയിൽ നല്ല ഹോസ്പിറ്റൽ ഉണ്ടെങ്കിൽ മോളെ അവിടെ കാണിക്കാം. "

ഞാൻ പറഞ്ഞപ്പോൾ ഫരി ഗൽബിയുടെ കൈയിലും മറ്റും പിടിച്ചു നോക്കി. ഗൽബിയുടെ കൈയിലും ചെറിയ മുറിവുകൾ കണ്ടു . അത് കണ്ട് ഫരി കരഞ്ഞു.

💬 Comments

View all comments