Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
ഗൽബി അവളുടെ പാവാട കാൽ മുട്ട് വരെ മെല്ലെ ഉയർത്തി. കാറിലെ വെളിച്ചത്തിൽ അവളുടെ കാലുകൾ കണ്ടു. . നല്ല വെളുത്ത കാലുകൾ. പക്ഷെ ആ കാലിലും ചോരക്കറ കാണാം . അവളുടെ രണ്ടു കാൽ മുട്ടിലും നന്നായി മുറിഞ്ഞിട്ടുണ്ട് .
"അത് സാരമാക്കേണ്ട. ഇത്തിരി വേദന സഹിച്ചാലും. പാമ്പും പുലിയും മോളെ ഒന്നും ചെയ്തില്ലല്ലോ..? ഇനി ഒരു പാമ്പും പുലിയും മോളെ ഒന്നും ചെയ്യില്ല."
ഞാൻ ഗൽബിയെ നോക്കി ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു.
അങ്ങനെ പറഞ്ഞ ശേഷം ഞാൻ അവൾക്ക് നേരെ കൈ നീട്ടി. ഫരി ഗൽബിയുടെ മടിയിൽ നിന്ന് കവർ എടുത്തു മാറ്റി.
ഞാൻ നീട്ടിയ എന്റെ കൈയിൽ പിടിച്ചുകൊണ്ട് ഗൽബി മെല്ലെ കാറിന്റെ പുറത്തേക്ക് ഇറങ്ങി.
പക്ഷെ അപ്പോഴേക്കും അവൾ എന്റെ മേലെ വീണു. ഞാൻ അവളെ താങ്ങി പിടിച്ചു നേരെ നിർത്തി. എന്നിട്ട് ചോദിച്ചു.
"എന്താ മോളുടെ പേര് പറഞ്ഞത്..?"
ഗൽബി ചെറു ചിരിയോടെ പറഞ്ഞു.
"ഗൽബി."
"ആഹാ! നല്ല പേരാണല്ലോ മോളുടേത്. മോളെ പോലെ തന്നെ നല്ല സുന്ദരി പേര്.. "
ഞാൻ പറഞ്ഞത് കേട്ട് ഗൽബി എന്നെ നോക്കിയിട്ട് ചിരിച്ചു. അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.
". ഗൽബി കുട്ടി. ഇപ്പോൾ കുളിക്കുന്നോ.. കുളിക്കുന്നെങ്കിൽ ഗൽബി കുട്ടി മെല്ലെ നടന്നു പോയി ആ അരുവിയിൽ ഇറങ്ങി ഒന്ന് കുളിച്ച് ഈ വേഷം ഒക്കെ മാറിയിട്ട് വാ. നമുക്ക് തിരിച്ചു പോകേണ്ടേ....?"
അവൾ എന്നെ നോക്കി വീണ്ടും ചിരിച്ചു.
ഒരു ചിരിക്കൂടുക്ക തന്നെ. ഒരു കൊച്ചു സുന്ദരി കുട്ടി.
അപ്പോഴേക്കും
💬 Comments
View all comments