0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

ഫരിയും കാറിൽ നിന്നും ഇറങ്ങി വന്നു ഗൽബിയെ പിടിച്ചു.

ഞാൻ നേരത്തെ വെട്ടി കൊണ്ട് വന്ന കമ്പ് എടുത്തു ഗൽബിയുടെ കൈയിൽ കൊടുത്തു എന്നിട്ട് പറഞ്ഞു.

" നടക്കുമ്പോൾ ഇതിൽ പിടിച്ചു നടന്നോ.. പിന്നെ മോൾക്ക് ഈ ഡ്രസ്സ് ചേരുമോ എന്ന് അറിയില്ല. എങ്കിലും മോള് കുളിച്ചു ഈ ഡ്രെസ്സ് ഉടുത്തു നോക്ക്. പറ്റിയില്ലെങ്കിൽ നമുക്ക് വേറെ വാങ്ങാം."

ഫരി കാറിൽ നിന്ന് ഇറങ്ങുമ്പോൾ കാറിൽ വെച്ച പുതിയ ഡ്രെസ്സിന്റെ കവറുകൾ ഞാൻ എടുത്തു ഗൽബിയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.

പിന്നെ കാറിന്റെ ഡിക്കിയിൽ നിന്ന് എമർജൻസി എടുത്തു ഓൺ ചെയ്തു ഫരിയുടെ കൈയിൽ കൊടുത്തു. കൂടെ എന്റെ ടാർക്കിയും. എന്നിട്ട് ഫരിയോട് പറഞ്ഞു.

"അവിടെ പേടിക്കാൻ ഒന്നും ഇല്ല. ഞാൻ പോയി കുളിച്ചു വന്നേ ഉള്ളൂ. നല്ല വെള്ളവും ആണ്. ദീദിയും മോളും വേഗം പോയി കുളിച്ചു വാ. ഈ ക്ഷീണം എല്ലാം മാറട്ടെ. ഞാൻ ഇവിടെ തന്നെ കാണും."

ഫരി എന്നെ നോക്കിയിട്ട് ഗൽബിയേയും പിടിച്ചു കൊണ്ട് മെല്ലെ നടന്നു. കുറച്ചു നടന്നപ്പോൾ ഗൽബി തിരിഞ്ഞു എന്നെ നോക്കി ചിരിച്ചു. ഒരു കൊച്ചു മാലാഖയുടെ മനോഹരമായ പുഞ്ചിരി.

എന്നും കണിയായി കാണാൻ കൊതിക്കുന്ന തരത്തിൽ ഉള്ള ഐശ്വര്യം നിറഞ്ഞ പുഞ്ചിരി. കുട്ടി ഗൽബിയുടെ പുഞ്ചിരി.

അവർ പോയ ശേഷം ഞാൻ കാറിൽ ഇരുന്ന് എന്റെ കൈയിലെ മുറിവിൽ മരുന്ന് വെച്ച് കാറിൽ കിടന്നു.

ഗൽബിയും ഫരിയും മെല്ലെ നടന്നു അരുവിയുടെ കരയിൽ എത്തിയ ശേഷം. ഞാൻ വാങ്ങി കൊണ്ട് വന്ന പുതിയ ഡ്രസ്സ് എടുത്തു

💬 Comments

View all comments