0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

നോക്കി. ആ ഡ്രെസ്സിൽ നോക്കിയിട്ട് ഗൽബി ചോദിച്ചു .

"അമ്മീ. പുതിയ പാവാടയും ബ്ലൗസും. അമ്മിക്ക് എന്താ സാർ വാങ്ങിയത്. സാരിയാണോ...?"

ഫരി കവർ തുറന്ന് നോക്കിയിട്ട് പറഞ്ഞു.

"അതേ മോളെ. അമ്മിക്ക് സാരിയാ സാർ വാങ്ങിയത്. "

"അമ്മീ. സാർ എന്തിനാ ഇതൊക്കെ വാങ്ങിയത്..? നമ്മൾ ഇതൊന്നും വാങ്ങാൻ സാറിനോട് പറഞ്ഞില്ലല്ലോ..?" "

ഗൽബി ഫരിയോട് വീണ്ടും ചോദിച്ചു.

"അതിനിപ്പോൾ അമ്മി എന്താ മോളെ പറയുക. സാർ ഒരു നല്ല മനുഷ്യൻ ആണ് . അത് മാത്രമല്ല! സാർ നമ്മളെ ഇന്നലെ അങ്ങനെയൊക്കെ കണ്ടതല്ലേ..?

അതുകൊണ്ട് കൂടെ ആയിരിക്കും സാർ ഇതൊക്കെ വാങ്ങി വന്നത്.." ഫരി പറഞ്ഞു.

"ആ സാർ ഒരു പാവം ആണെന്ന് തോനുന്നു അല്ലേ അമ്മീ..? " ഗൽബി വീണ്ടും ചോദിച്ചു.

"അതേ മോളെ. സാർ ഒരു പാവം ആണെന്ന അമ്മിക്കും തോന്നുന്നത്.. ആ പാവം സാർ നമ്മൾക്ക് വേണ്ടി എന്തൊക്കെയാ ചെയ്തു തന്നത്. .സാർ വന്നില്ലായിരുന്നു എങ്കിൽ. ആ പാമ്പും പുലിയും എല്ലാം അമ്മിയേയും മോളേയും കടിച്ചു കീറി കൊന്നേനെ.. സാറാ നമ്മളെ രക്ഷിച്ചത് . അതുകൊണ്ട് നമ്മുടെ ജീവിതകാലം മുഴുവൻ നമ്മൾ സാറിനോട് നന്ദി ഉള്ളവരായിരിക്കണം. " ഫരി പറഞ്ഞു.

ഗൽബി മെല്ലെ അവിടെയുള്ള പാറകെട്ടിൽ ഇരുന്നു. എന്നിട്ട് ആ കമ്പിൽ പിടിച്ചു വെള്ളത്തിലേക്ക് നോക്കിയിരുന്നു. അത് കണ്ടു ഫരി പറഞ്ഞു.

"മോളെ വേഗം കുളിക്ക്. സാർ നമ്മളെ അവിടെ കാത്തിരിക്കുന്നുണ്ട്. "

"എനിക്ക് കാലൊക്കെ വേദനിക്കുന്നു അമ്മീ.." ഗൽബി പറഞ്ഞു.

"സാരമില്ല മോളെ. നമുക്ക് പോയിട്ട് വൈദ്യരെ കാണാം.

💬 Comments

View all comments