Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
മോള് ഏതായാലും കൈയും കാലും എല്ലാം ഒന്ന് കഴുകിയിട്ട് ആ ഡ്രസ്സ് മാറി ഉടുക്ക്. അപ്പോഴേക്കും അമ്മി ഒന്ന് കുളിക്കട്ടെ.."
അങ്ങനെ പറഞ്ഞു കൊണ്ട് ഫരി വെള്ളത്തിലേക്ക് ഇറങ്ങി.
"സാർ ... സാർ.. എഴുനേൽക്ക് സമയം ഒരുപാട് ആയി. നമുക്ക് പോകേണ്ടേ.. ? "
ഞാൻ നല്ല ഉറക്കം ആയിരുന്നു. അതുകൊണ്ട് തന്നെ ആരോ വിളിക്കുന്നത് കേട്ട് ഞാൻ ഞെട്ടി എഴുനേറ്റു ചുറ്റും നോക്കി.
ഗൽബിയാണ് വിളിച്ചത്. കൂടെ ആതുവും ഉണ്ട്. രണ്ടു പേരും പാവാടയും ബ്ലൗസും ആണ് ഉടുത്തത്. .
ഓഹ്. ഞാൻ വീട്ടിൽ ആണ് ഉള്ളത് എന്ന കാര്യം അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. ഞാൻ പഴയ കാര്യങ്ങൾ ഓരോന്ന് ഓർത്ത് കിടന്നു കൊണ്ട് മെല്ലെ ഉറങ്ങി പോയിരുന്നു.
ഞാൻ ഒരു മുണ്ട് മാത്രം ഉടുത്തായിരുന്നു കിടന്നത്. മറ്റൊന്നും എന്റെ ദേഹത്ത് ഉണ്ടായിരുന്നില്ല. ഗൽബി ഇത്തിരി നാണം കലർന്ന ചിരിയോടെ എന്റെ അടുത്തേക്ക് വന്നിട്ട് എന്നോട് ചോദിച്ചു.
"സാറിനോട് അമ്പലത്തിൽ പോകേണ്ട കാര്യം ഞാൻ പറഞ്ഞതല്ലേ..? സാറല്ലേ എന്നോട് റെഡിയായി നിൽക്കാൻ പറഞ്ഞത്. എന്നിട്ട് സാർ കിടന്നു ഉറങ്ങുന്നോ..?" .
അവൾ ചോദിച്ചത് കേട്ട് ചിരിയോടെ ഞാൻ പറഞ്ഞു.
"ഓഹ്! ഞാൻ ഉറങ്ങി പോയി. ഞാൻ ഇപ്പോൾ റെഡിയാകാം."
"കിച്ചു ഏട്ടാ. ഇന്നാ കിച്ചു ഏട്ടന് കുടിക്കാൻ ഉള്ള ചൂട് വെള്ളം." ആതു വെള്ളവും എടുത്തു എന്റെ അടുത്തേക്ക് വന്നു.
ആതു എനിക്ക് നേരെ നീട്ടിയ വെള്ളം ഞാൻ വാങ്ങിയ ഉടനെ അവൾ എന്നോട് ചോദിച്ചു.
"ഇതിൽ എന്നെ കാണാൻ എങ്ങനെ ഉണ്ട് കിച്ചു
💬 Comments
View all comments