0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

പാടില്ലായിരുന്നു. ഇങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു..

ഇങ്ങനെ ഒരു അവസ്ഥയിൽ ദീദിയേയും മോളേയും കണ്ടപ്പോൾ ഉണ്ടായ ദേഷ്യത്തിൽ ഞാൻ അറിയാതെ തല്ലിപ്പോയതാണ്. എന്തൊക്കെയോ പറഞ്ഞുപോയതാണ്. ആ സമയം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല.. എന്നോട് ക്ഷമിക്കു ദീദി.. "

അങ്ങനെ പറഞ്ഞ ശേഷം ഞാൻ ഫരിയുടെ കാല് പിടിക്കാൻ ശ്രമിച്ചു. അപ്പോൾ ദീദി എന്നെ തടഞ്ഞു എന്നിട്ട് പറഞ്ഞു.

"അയ്യോ! സാർ എന്റെ കാലൊന്നും പിടിക്കല്ലേ. സാർ ചെയ്തതിലും പറഞ്ഞതിലും ഒരു തെറ്റുമില്ല.. പക്ഷെ! സാർ.... ഞങ്ങൾക്ക് ജീവിക്കാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല ഞങ്ങൾ ഇവിടെ ചാടി മരിക്കാൻ വന്നത്.. ഞങ്ങൾക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാ.

പട്ടിണി കിടന്നപ്പോഴും ഒരാളുടെ മുന്നിലും കൈ നീട്ടാതെ. അനർഹമായത് ഒന്നും ഒരിക്കലും ആഗ്രഹിക്കാതെ കഴിഞ്ഞ ഞങ്ങളെ എല്ലാവരും ചേർന്ന് ഇന്ന് കള്ളിയാക്കിയില്ലേ. അത് ഞങ്ങൾക്ക് സഹിക്കാൻ ആവുന്നില്ല സാർ.. "

അതും പറഞ്ഞു ഫരി പൊട്ടി കരഞ്ഞു.

കുറച്ചു സമയം കരഞ്ഞ അവൾ പിന്നേയും പറഞ്ഞു.

"സാറിന് അറിയാമോ.. പട്ടിണി കിടന്നപ്പോഴും വിൽക്കാതെ സൂക്ഷിച്ചതായിരുന്നു ആ മോതിരം. അതും അങ്ങേര് കാണാതെ. അത് എന്റെ മോൾക്ക് എന്റെ അപ്പ കൊടുത്തതാണ്. അപ്പ അത് കൊണ്ടുവന്ന അന്നാണ് ഞാൻ എന്റെ അപ്പയെ അവസാനമായി കാണുന്നത്. പിന്നെ ഞാൻ എന്റെ അപ്പയെ മാത്രം അല്ല അമ്മിയേയും അനിയത്തിയേയും ആരേയും ഞാൻ കണ്ടിട്ടില്ല. കാണാൻ അയാൾ സമ്മതിച്ചിട്ടില്ല. അങ്ങനെ അപ്പയുടെ ഓർമ്മയിൽ ഞാൻ സൂക്ഷിച്ചു വെച്ചതാണ് ആ മോതിരം.

അത്രയും ഗതികേട് കൊണ്ടാണ് ഞാൻ ആ മോതിരം വിൽക്കാൻ അവിടെ ചെന്നത്. എന്നിട്ട്

💬 Comments

View all comments