Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
എല്ലാവരും ചേർന്ന് ഞങ്ങളെ കള്ളികളാക്കി തല്ലി. ഞങ്ങളുടെ ഉടുതുണി പോലും അവർ വലിച്ചു കീറി. " അതും പറഞ്ഞു ഫരി വീണ്ടും കരഞ്ഞു.
അപ്പോഴാണ് ഞാൻ അവരെ ശരിക്കും നോക്കുന്നത് നേരെത്തെ തന്നെ കീറിപറഞ്ഞിരുന്ന ബ്ലൗസ് ആയിരുന്നു ഫരിയും ഗൽബിയും ഉടുത്തിരുന്നത്. ഫരിയുടെ ബ്ലൗസിന്റെ പുറകു വശം മുഴുവനും കീറിയിട്ടുണ്ട്. അതു വഴി അവളുടെ ബ്രായുടെ വള്ളി കാണാം. ബ്ലൗസിന്റെ കൈയും സൈഡിലും ഒക്കെ കീറിയിട്ടുണ്ട്.
ഞാൻ ഗൽബിയെ നോക്കി. അവളുടെ ബ്ലൗസും അതുപോലെ കീറിയിരിക്കുന്നു. അവളുടെ ബ്ലൗസിന്റെ മുന്നിലും സൈഡിലും കീറിയിട്ടുണ്ട്. കൂടുതൽ കീറാതിരുന്നത് ഫരി അവളെ പൊതിഞ്ഞു പിടിച്ചത് കൊണ്ടായിരുന്നു. അപ്പോഴായിരുന്നു ഫരിയുടെ ബ്ലൗസിന്റെ പിറകിൽ മുഴുവനും അവർ പിടിച്ചു വലിച്ചു കീറിയത്.. അത് കണ്ടിട്ട് എനിക്ക് സങ്കടം തോന്നി. ഫരി വീണ്ടും തുടർന്ന് പറഞ്ഞു.
"സാറിന് അറിയാമോ.. വാടകയ്ക്ക് ആണെങ്കിലും ഞങ്ങൾക്ക് കയറി കിടക്കാൻ ഒരു വീട് ഉണ്ടായിരുന്നു.. പല മാസത്തെ വാടക കൊടുക്കാൻ ഉണ്ടെങ്കിലും അവർ ഞങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വീട്ടിരുന്നില്ല. എന്നാൽ ഇന്ന് ഞങ്ങളെ കള്ളികൾ ആക്കിയത് കൊണ്ട്. ഞങ്ങളെ ആ വീട്ടിൽ നിന്നുപോലും ഇറക്കി വിട്ടു. പിന്നെ ഞങ്ങൾ എന്ത് ചെയ്യും സാറേ. കെട്ടിക്കാൻ പ്രായമായി വരുന്ന എന്റെ മോളേയും കൊണ്ടു ഞാൻ ഇനി എവിടെ പോകും. ഞങ്ങൾ കള്ളികൾ അല്ലേ.... അങ്ങനെ ഉള്ള ഞങ്ങൾക്ക് ഇനി ആരെങ്കിലും എന്തെങ്കിലും ജോലി തരുമോ...? ജോലിയില്ലാതെ പിന്നെ ഞങ്ങൾ എങ്ങനെ ജീവിക്കും. അപ്പോൾ പിന്നെ ചാടി ചാവാതെ വേറെ എന്ത് വഴിയാ ഞങ്ങൾക്ക് ഉള്ളത്. "
അതും പറഞ്ഞു
💬 Comments
View all comments