Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
ഓണം ആയത് കൊണ്ട് എല്ലാവരും ലീവ് ആയിരിക്കില്ലേ....? "
"അറിയില്ല എന്തായാലും നമുക്ക് പോയി നോക്കാം. " ഞാൻ പറഞ്ഞു.
"അപ്പോൾ ഇവിടെ അമ്മിയോടൊക്കെ എന്ത് പറയും. എവിടെയാ പോകുന്നത് എന്ന് ചോദിക്കില്ലേ..? അതുകൊണ്ട് നമുക്ക് ഹോസ്പിറ്റലിൽ ഒന്നും പോകേണ്ട. എനിക്ക് ഒന്നും ഇല്ല സാറേ." "
ഗൽബി പറഞ്ഞു.
"ചേച്ചി പറയുന്നത് ഒന്നും കേൾക്കേണ്ട കിച്ചു ഏട്ടാ. ചേച്ചിയുടെ മുഖം കാണുബോൾ തന്നെ അറിയാം ചേച്ചിക്ക് നല്ല ക്ഷീണം ഉണ്ടെന്ന്. എന്തായാലും ചേച്ചിയെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കുന്നത് നല്ലതാ.." ആതു പറഞ്ഞു.
"ശരിയാ! നീ ഏതായാലും കാറിൽ കയറ് ഗൽബി. " ഞാൻ പറഞ്ഞു.
"അപ്പോൾ ഞാൻ വരേണ്ടേ കിച്ചു ഏട്ടാ.." ആതു ചോദിച്ചു.
"വേണ്ട മോളെ. ഞങ്ങൾ വേഗം പോയി വരാം. മോള് ഇവിടെ തന്നെ നിന്നോ. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം. " ഞാൻ പറഞ്ഞു.
ഞാൻ കാറിൽ കയറി. അപ്പോഴാണ് ഇന്ദു പുറത്തേക്ക് വന്നത്.
"എവിടെയാ പോകുന്നത് കിച്ചു. ?"
പുറത്തേക്ക് വന്ന ഇന്ദു ചോദിച്ചു.
"ഞാൻ കാർ ഒന്ന് വാഷ് ചെയ്തിട്ട് വരാം. " ഞാൻ പറഞ്ഞു.
"അതിന് ഗൽബി മോളേയും കൊണ്ട് പോകണോ...? " ഇന്ദു ചോദിച്ചു.
"അത് ചേച്ചിക്ക് എന്തോ വാങ്ങാൻ ഉണ്ടെന്ന്. അതുകൊണ്ടാ ചേച്ചിയും പോകുന്നത്. " ആതു പറഞ്ഞു.
"എന്നിട്ട് എന്താ ചേച്ചിയുടെ കൂടെ എന്റെ മോള് പോകാത്തത്. " ഇന്ദു ആതുവിനോട് ചോദിച്ചു.
"എനിക്ക് ഇവിടെ വേറെ പണിയുണ്ട്. അതുകൊണ്ട് പോകുന്നില്ല. എന്തേ..?" ആതു ഇന്ദുവിനോട് അങ്ങനെ പറഞ്ഞ ശേഷം അകത്തേക്ക് പോയി
💬 Comments
View all comments