0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

. നമുക്ക് വീട്ടിൽ പോകാം. വെള്ളം വീട്ടിൽ നിന്ന് കുടിക്കാം."

അങ്ങനെ പറഞ്ഞിട്ട് ഗൽബി ആതുവിന്റെ കൈയിൽ പിടിച്ചിട്ട് എന്നെ നോക്കി. പറഞ്ഞു.

"ഞാൻ ആതുവിന്റെ കൈയിൽ പിടിച്ചു മെല്ലെ നടന്നോളാം. "

ആതു ഗൽബിയുടെ അരയിലൂടെ കൈകോർത്തു പിടിച്ചു കൊണ്ട് മെല്ലെ നടന്നു. ആതുവിന്റെ കൈയിൽ നിറയെ പൂ ഉണ്ടായിരുന്നു. ഞാൻ ആ പൂവ് വാങ്ങിയിട്ട് അവരുടെ കൂടെ മെല്ലെ നടന്നു.

വീട്ടിൽ എത്തിയ ശേഷം. ആതു ഗൽബിക്ക് വെള്ളം കൊണ്ട് വന്നു കൊടുത്തു. പിന്നെ എല്ലാവരും ഒരുമിച്ച് ഇരുന്നു രാവിലെത്തെ ഭക്ഷണം കഴിച്ചു.

ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഗൽബി ഓക്കെ ആയി. എന്നാലും പഴയ പോലെ എന്റെ ഗൽബി കുട്ടി ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം ആയി. ഞാൻ ഫരിയേയും ശ്രദ്ധിച്ചു. അവൾക്ക് പക്ഷെ ഒരു കുഴപ്പവും കണ്ടില്ല.

ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും മുറ്റത്ത് ഇരുന്നു. ആതു പൂക്കളം ഒരുക്കാൻ തുടങ്ങി. അപ്പോൾ ഇന്ദു പറഞ്ഞു.

"കിച്ചു ആയിരുന്നു ഇവിടെ ഏറ്റവും നന്നായി പൂക്കളം ഒരുക്കിയിരുന്നത്.."

ഞാൻ ചിരിച്ചു. എല്ലാവരും ചേർന്ന് പൂക്കളം ഒരുക്കി. ഞാൻ കാറിന്റെ താക്കോൽ എടുത്തു കൊണ്ട് വന്നു. ഇന്ദുവും ഫരിയും അടുക്കളയിൽ ഓണസദ്യ ഉണ്ടാകുന്ന തിരക്കിൽ ആയി.

ഞാൻ ഗൽബിയോടും ആതുവിനോടും കൂടി പറഞ്ഞു.

" ഗൽബി നമുക്ക് ഒന്ന് ഹോസ്പിറ്റൽ വരെ പോകാം. ഇന്നലെയും ഇന്നും ഒരുപോലെ തല ചുറ്റൽ വന്നത് കൊണ്ട് എന്താ കാര്യം എന്ന് അറിയാലോ...? "

"കിച്ചു ഏട്ടാ അതിന് ഇന്ന് ഹോസ്പിറ്റലിൽ ഡോക്ടർ ഉണ്ടാകുമോ...? ഇന്ന്

💬 Comments

View all comments