0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

വന്നു. ഞാൻ ഗൽബിയെ രണ്ടു കൈയാലും കോരിയെടുത്തു മെല്ലെ നടന്നു.

"സാറേ. വേണ്ട. ഞാൻ നടന്നോളാം. എനിക്ക് ഒന്നും ഇല്ല. സാറിന്റെ അടുത്ത് വന്നപ്പോൾ തന്നെ എന്റെ ക്ഷീണം പോയി. എനിക്ക് ഇപ്പോൾ ഒന്നും ഇല്ല. " ഗൽബി പറഞ്ഞു. എന്നാൽ അതൊന്നും കേൾക്കാതെ ഞാൻ അവളേയും എടുത്തു നടന്നു.

ആതു ഓടി ഞങ്ങളുടെ അടുത്ത് എത്തി.. എന്നിട്ട് ചോദിച്ചു.

"എന്താ കിച്ചു ഏട്ടാ ചേച്ചിയെ ഇങ്ങനെ എടുത്തു നടക്കുന്നത്. ഇന്നും ചേച്ചി വേണോ...? ഇന്നലെ ഇങ്ങനെയാ പെട്ടന്ന് വീണത്. അത് കണ്ടു ഞാൻ പേടിച്ചു പോയി."

"ഏയ്‌! ഞാൻ വീണൊന്നും ഇല്ല. ഒരു ക്ഷീണം പോലെ എന്ന് പറഞ്ഞതിനാ. സാർ എന്നെ എടുത്തു നടക്കുന്നത്. ആതു സാറിനോട് എന്നെ താഴെ ഇറക്കാൻ പറ. " ഗൽബി പറഞ്ഞു.

"ചേച്ചി അങ്ങനെയൊക്കെ പറയും കിച്ചു ഏട്ടാ. എന്നാലും വേണ്ട ചേച്ചിയെ താഴെ ഇറക്കേണ്ട. കിച്ചു ഏട്ടൻ ചേച്ചിയെ എടുത്തു നടന്നോ. ഇല്ലെങ്കിൽ ചേച്ചി ഇന്നും വീണാലോ...?" ആതു എന്നോട് പറഞ്ഞു. ഞാൻ ഒരു നിമിഷം നിന്ന് ആതുവിനെ നോക്കി.

ആതു. ചിരിച്ചിട്ട് പറഞ്ഞു.

"അയ്യോ! കിച്ചു ഏട്ടാ. ഞാൻ കളിയാക്കിയത് അല്ല. ഞാൻ കാര്യമായി തന്നെ പറഞ്ഞതാ. സത്യം."

ഞാൻ കുറച്ചു ദൂരം കൂടെ ഗൽബിയെ എടുത്തു നടന്നു. പിന്നെ അവിടെ പഞ്ചായത്ത് കിണറിന്റെ അടുത്ത് എത്തിയപ്പോൾ ഗൽബിയെ താഴെ ഇറക്കി. എന്നിട്ട് കിണറിൽ നിന്നും വെള്ളം കോരി ഗൽബിയുടെ മുഖം കഴുകിക്കൊടുത്തു. എന്നിട്ട് പറഞ്ഞു..

"വെള്ളം വേണോ കുടിക്കാൻ..?വേണേൽ കുറച്ചു വെള്ളം കുടിച്ചോ..."

"വേണ്ട സാറേ

💬 Comments

View all comments