0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

തന്നെ നോക്കി. ഞാൻ വീണ്ടും പറഞ്ഞു.

"എന്റെ സുന്ദരി പെണ്ണേ. നീയല്ലേ പറഞ്ഞത് ആതുവിന്റെ പിറന്നാൾ ആഘോഷിക്കണം എന്ന്. നമുക്ക് അത് ആഘോഷിക്കാം. ആതു അറിയേണ്ട. അവൾ അറിയാതെ എന്റെ ഗൽബി കുട്ടി എല്ലാവരേയും ക്ഷണിക്ക്."

ഗൽബി സന്തോഷത്തോടെ എല്ലാവരേയും വീട്ടിലേക്ക് ക്ഷണിച്ചു. അവർ പൂ പറിച്ചുകൊണ്ട് കുന്നിന്റെ മറ്റൊരു ചെരുവിൽ എത്തി. ഞാനും ഗൽബിയും ആതുവും മാത്രം അവിടെയായി. ആതു സന്തോഷത്തോടെ പൂ പറിച്ചുകൊണ്ടേയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഗൽബിക്ക് എന്തോപോലെ തോന്നി. ക്ഷീണം പോലെ. തല ചുറ്റുന്ന പോലെ . അവൾ എന്റെ അടുത്ത് വന്നിട്ട് എന്റെ കൈ പിടിച്ചു. എന്നിട്ട് പറഞ്ഞു.

"സാറേ. എനിക്ക് എന്തോ പോലെ തോന്നുന്നു. ഇന്നലെയും ഇങ്ങനെ ആയിരുന്നു. തല ചുറ്റും പോലെ. അങ്ങനെയാ ഞാൻ വീണത്."

ഞാൻ ഗൽബിയെ എന്നോട് ചേർത്ത് പിടിച്ചുകൊണ്ട് കുറച്ചു മാറി നിന്നു. .

എന്നിട്ടു അവളോട് പറഞ്ഞു .

"എന്ത് പറ്റി എന്റെ പൊന്നിന്. രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ടാണോ.? എന്നിട്ട് എന്തേ എന്നോട് ഇന്നലെ നീ ഇത് പറയാതിരുന്നത്. വാ നമുക്ക് വീട്ടിൽ പോകാം. എന്നിട്ട് എന്തെങ്കിലും കഴിച്ചിട്ട് ഹോസ്പിറ്റലിൽ പോകാം. "

"വേണ്ട സാറേ. ഹോസ്പിറ്റലിൽ ഒന്നും പോകേണ്ട. ഹോസ്പിറ്റലിൽ പോയാൽ അമ്മിയും ആതുവും ഇന്ദു ചേച്ചിയും പേടിക്കും. എനിക്ക് കുറച്ചു സമയം എവിടെ എങ്കിലും ഇരുന്നാൽ മതി. "

ഞാൻ ഗൽബിയേയും കൊണ്ട് കുറച്ചു സമയം അവിടെ ഇരുന്നു.

പിന്നെ ഞാൻ ആതുവിനെ വിളിച്ചു.

"ആതു മതി വാ പോകാം."

ആതു എന്നെ നോക്കിയിട്ട് എന്റെ അടുത്തേക്ക്

💬 Comments

View all comments