Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
പൂ വാങ്ങിയതല്ലേ അത് പോരെ..?" ഇന്ദു എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു.
"ഏയ്! അത് സാരമില്ല. ഞങ്ങൾ പോയിട്ട് വേഗം വരാം. നിങ്ങൾ ഭക്ഷണം കഴിച്ചോ."
ഞാൻ പറഞ്ഞു. അതിന് ശേഷം ഫോൺ വിളിച്ചുകൊണ്ട് ഞാൻ മെല്ലെ നടന്നു എന്റെ പിറകിലായി ആതുവും ഗൽബിയും നടന്നു. ഇരുവരും വലിയ സന്തോഷത്തിൽ ആയിരുന്നു.
ഞങ്ങൾ നടന്നു ആ കുന്നിൻ ചെരുവിൽ എത്തി. അവിടെ കുറച്ചു കുട്ടികൾ പൂ പറിക്കുന്നുണ്ടായിരുന്നു. അതിൽ ഒരാൾ ഞങ്ങളെ നോക്കിയിട്ട് പറഞ്ഞു..
"എടി... ഇന്നലെ മൂക്ക് കുത്തി വീണ നമ്മുടെ ആലിയ ഭട്ടും ആതുവും വരുന്ന. കൂടെ ഉള്ളത് ആതുവിന്റെ കിച്ചു ഏട്ടൻ ആണെന്ന് തോന്നുന്നു. "
അവർ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു. ആലിയ ഭട്ടോ...!!!? എന്റെ ഗൽബിയോ..? അപ്പോൾ എന്റെ ഫരിയെ കണ്ടാൽ ഇവർ എന്ത് പറയും. ബാഹുബലിയിലെ ദേവസേനയായ അനുഷ്ക ഷെട്ടിയോ....?
"കിച്ചു ഏട്ടാ. അവർ ചേച്ചിയെ പറയുന്നത് കേട്ടില്ലേ..? വല്ലാത്ത കൂട്ടങ്ങൾ തന്നെ."
ആതു പറയുന്നത് കേട്ട് ഞാൻ ചിരിച്ചു. ആതുവും ഗൽബിയും പൂ പറിക്കാൻ തുടങ്ങി. ഞാൻ അത് നോക്കി നിന്നു. കുറച്ചു കഴിഞ്ഞു ഞാൻ ഗൽബിയെ എന്റെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു.
"ഇവരൊക്കെ ആതുവിന്റെ കൂട്ടുകാർ അല്ലേ...? എല്ലാവരേയും വൈകുന്നേരം വീട്ടിലേക്ക് ക്ഷണിക്ക്."
"എന്തിനാ.. എല്ലാവരേയും വീട്ടിലേക്ക് ക്ഷണിക്കുന്നത്...?" ഗൽബി ചോദിച്ചു.
"അതോ എന്റെ ഈ സുന്ദരി കുട്ടി ആലിയ ഭട്ട് ആണെങ്കിൽ എന്റെ സുന്ദരിയായ ഫരിയെ കണ്ടാൽ ഇവർ എന്ത് പറയും എന്ന് അറിയാലോ...? "
ഞാൻ പറഞ്ഞു. അത് കേട്ട് ഗൽബി എന്നെ
💬 Comments
View all comments