0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ]

Author : VaSco Read All Parts 7K

പറഞ്ഞുകൊണ്ട് കാർ സ്പീഡിൽ എടുത്തു.

ഹോസ്പിറ്റലിനടുത്ത് എത്തിയപ്പോൾ ഞാൻ കാറിന്റെ സ്പീഡ് കുറച്ചു. ഹോസ്പിറ്റലിനടുത്തുള്ള ഒരു കാർ വാഷ് സെന്ററിൽ കാർ കയറ്റികൊണ്ട് ഞാൻ ഗൽബിയോട് പറഞ്ഞു.

"ആദ്യം നമുക്ക് കാർ ഇവിടെ വാഷ് ചെയ്യാൻ കൊടുക്കാം. എന്നിട്ട് നമുക്ക് കൈയും പിടിച്ചു ഹോസ്പിറ്റലിലേക്ക് നടന്നു പോകാം. ഹോസ്പിറ്റലിൽ പോയി വരുമ്പോഴേക്കും കാർ കഴുകി കിട്ടും. "

ഗൽബി അത് കേട്ട് ചിരിച്ചു. എന്നാൽ ആ ഷോപ്പിന്റെ മുതലാളി പറഞ്ഞു.

"സാറേ. ഓണം ആയത് കൊണ്ട് ഇന്ന് പണിക്കാർ എല്ലാവരും ലീവ് ആണ്. ഇന്ന് ഞാൻ വെറുതെ തുറന്നു എന്നേ ഉള്ളൂ. അല്ലാതെ ഇന്ന് കാർ കഴുകൽ ഒന്നും നടക്കില്ല."

"അങ്ങനെ പറയല്ലേ ചേട്ടാ. ചേട്ടൻ സമയം കുറച്ചു എടുത്താലും ഒന്ന് കാർ വാഷ് ചെയ്തു തരണം. കാർ ഇന്ന് തന്നെ വൃത്തിയാക്കി കൊടുക്കേണ്ടതാ. ചേട്ടൻ പറയുന്ന പണം തരാം. പ്ലീസ് ചേട്ടാ ഒന്ന് കഴുക്കിത്താ." ഞാൻ പറഞ്ഞു.

"ശരി. ഒരു രണ്ടു മണിക്കൂർ എങ്കിലും ആകും. അല്ലാതെ പറ്റില്ല. " അയാൾ പറഞ്ഞു.

"ആയിക്കോട്ടെ. പക്ഷെ ചേട്ടൻ വിചാരിച്ചാൽ ഒരു മണിക്കൂർ കൊണ്ട് തന്നെ ആകും. എനിക്ക് അറിയാം. പ്ലീസ് ചേട്ടാ ഒന്ന് നോക്ക്. അപ്പോഴേക്കും ഞങ്ങൾ വരാം. "

അങ്ങനെ പറഞ്ഞു ഒരു അഞ്ഞൂറ് രൂപ എടുത്തു അയാളുടെ പോക്കറ്റിൽ വെച്ച ശേഷം അയാളെ നോക്കി ചിരിച്ചു കൊണ്ട് ഗൽബിയുടെ കൈയും പിടിച്ചു ഹോസ്പിറ്റലിലേക്ക് നടന്നു.

അവിടെയും അവസ്ഥ മാറ്റം ഇല്ല. ഇന്ന് ഡോക്ടറുടെ ഓ പ്പി ഇല്ല എന്ന് പറഞ്ഞു അവർ ഞങ്ങളെ

💬 Comments

View all comments