Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ]
തിരിച്ചയക്കാൻ നോക്കി. എങ്കിലും ഇന്നലെ എന്നെ കണ്ട് പരിചയം ഉള്ള ഒരു സിസ്റ്റർ കാര്യം തിരക്കി. ഞാൻ സിസ്റ്ററോട് കാര്യങ്ങൾ പറഞ്ഞു.
സിസ്റ്റർ ഗൽബിയുടെ കണ്ണ് നോക്കി, പൾസ് നോക്കി. പ്രഷറും നോക്കി. എന്നിട്ട് എന്നോട് പറഞ്ഞു.
"പേടിക്കാൻ ഉള്ള പ്രശ്നം ഒന്നും ഇല്ല എന്ന് തോന്നുന്നു സാറേ . പ്രഷർ ഇത്തിരി കുറവാണ്. ചിലപ്പോൾ അതിന്റെ ആയിരിക്കും. എന്തായാലും നാളെ രാവിലെ വന്നു സാറിനെ ഒന്ന് കാണിക്കുന്നത് നല്ലതാ. പിന്നെ ഭക്ഷണം ഒക്കെ കൃത്യ സമയത്ത് തന്നെ കഴിക്കണം. അധികം ഉറക്കം കളയരുത്. വെള്ളം കുടിക്കാനും മറക്കരുത്." .
ഞങ്ങൾ പിന്നെ അവിടെ നിന്നില്ല. പിറ്റേന്ന് ഡോക്ടറെ കാണിക്കാൻ ഉള്ള ടോക്കൺ എടുത്ത ശേഷം അവിടെ നിന്ന് ഇറങ്ങി. ഞങ്ങൾ അവിടെ നിന്നും ഇറങ്ങുന്നതിനു മുൻപ് ഗൽബി കേൾക്കാതെ സിസ്റ്റർ എന്നോട് ഒരു സംശയം പറഞ്ഞു. അത് ഉറപ്പിക്കാൻ ആണ് നാളെ തന്നെ അവർ വരാൻ പറഞ്ഞത്. അല്ലെങ്കിൽ മറ്റൊരു വഴി അവർ പറഞ്ഞു തന്നു. ഞാൻ വഴി ആ പോകാൻ തീരുമാനിച്ചു. അതിന് വേണ്ടുന്നതും അവിടെ വെച്ച് തന്നെ ചെയ്തു.
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങിയ ശേഷം നേരെ പോയത് അവിടെയുള്ള ഒരു മാളിൽ ആണ്. മാളിലെ അധിക കടകളും അന്ന് ലീവ് ആയിരുന്നു. ആകെ ഒരു മൊബൈൽ ഷോപ്പും, ഒരു തുണിക്കടയും , ഒരു ടീ ഷോപ്പും. ഒരു ഐസ്ക്രീം പാർലറും മാത്രമേ തുറന്നിട്ടുള്ളൂ.
അപ്പോഴാണ് ഗൽബിയോട് എന്നോട് ചോദിച്ചത് .
"സാറേ. പിറന്നാൾ സമ്മാനമായി ആതുവിന് ഒരു ഫോൺ വാങ്ങി കൊടുക്കാമോ.
💬 Comments
View all comments