0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ]

Author : VaSco Read All Parts 7K

ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞു വാങ്ങി. അവിടെ നിന്ന് തിരിച്ചു ഇറങ്ങി.

അതിന് ശേഷം ഓരോ ഐസ്ക്രീം വാങ്ങി കഴിച്ചുകൊണ്ട് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഞാൻ ആതുവിന്റെ അരയിലൂടെ കൈയിട്ട് അവളെ എന്നോട് ചേർത്ത് പിടിച്ചുകൊണ്ടാണ് അവിടെ നടന്നത്.

അവിടെ നിന്ന് ഇറങ്ങിയ ഞങ്ങൾ

നേരെ കാറിന്റെ അടുത്തേക്ക് പോയി. എന്നാൽ കാർ കഴുകാൻ കയറ്റിയതേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഗൽബിയേയും കൊണ്ട് അവിടെ കണ്ട ബേക്കറിയിലേക്ക് നടന്നു. ബേക്കറിയുടെ കൂടെ ജ്യൂസ് കടയും ഉണ്ടായിരുന്നു.

ബേക്കറിയിൽ നിന്ന് ഓരോ ജ്യൂസ് കുടിച്ചുകൊണ്ട് അവിടെ ഇരുന്നു. അപ്പോഴാണ് ആതുവിന്റെ പിറന്നാളിന്റെ കേക്ക് വാങ്ങേണ്ട കാര്യം എനിക്ക് ഓർമ്മ വന്നത്.

ഞാൻ ഗൽബിയോട് ചോദിച്ചു.

"ഇനി എന്താ വാങ്ങേണ്ടത്..?"

"ഇനി ഞാൻ ഒരു കാര്യവും കൂടെ പറഞ്ഞാൽ സാറിന് ബുദ്ധിമുട്ട് ആകുമോ..? " ഗൽബി എന്നോട് ചോദിച്ചു.

"എന്തിനാ പെണ്ണേ നീ ഇങ്ങനെ ചോദിക്കുന്നത്..? നീ എന്റെ പൊന്നല്ലേ...? അങ്ങനെ ഉള്ള നീ എന്നോട് എന്തെങ്കിലും വേണം എന്ന് പറഞ്ഞാൽ എനിക്ക് എന്ത് ബുദ്ധിമുട്ട്..? നീ പറ പെണ്ണേ . ഇനി എന്താ വേണ്ടത്..?" "

"അത്.! ആതുവിന് ഒരു മാല വാങ്ങാമോ..? ഒരു ചെറിയ സ്വർണ്ണ മാല."

.

".അത് വേണോ...? അത് ഇത്തിരി കൂടുതൽ അല്ലേ..?"

"സാറിന് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട. അവളുടെ കഴുത്തിൽ ഒരു മാല വേണം. അവൾ ഒരു വലിയ പെണ്ണ് ആയില്ലേ..?"

"ശരി! നമുക്ക് നോക്കാം. പക്ഷെ ഇന്ന് ഏതെങ്കിലും കട തുറക്കണ്ടേ..? തുറന്നാൽ വാങ്ങാം. പോരെ.?""

"മതി. പക്ഷെ ഇന്നാണെങ്കിൽ നന്നായിരുന്നു. അതാകുമ്പോൾ

💬 Comments

View all comments