Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ]
പറഞ്ഞത് ഒക്കെ വാങ്ങി. എന്നാൽ പിറന്നാൾ കേക്ക് മാത്രം കിട്ടിയില്ല. അതുകൊണ്ട് കടക്കാരൻ പറഞ്ഞു.
" സാർ ഇവിടെ നിന്ന് പോകുമ്പോൾ ജോർജേട്ടന്റെ സ്വർണ്ണകട കാണും. അതിന്റെ തൊട്ടടുത്ത് ഒരു ബേക്കറി ഉണ്ട് അവിടെ പറഞ്ഞാൽ മതി. അവർ അത് സാറിന്റെ വീട്ടിൽ കൊണ്ട് വന്നു തരും. "
"ജോർജേട്ടന്റെ സ്വർണ്ണകടയോ..? അത് എവിടെയാ..? അത് ഇന്ന് തുറക്കുമോ..?"
"പിന്നെ.! തുറക്കും. ഇവിടുന്ന് നേരെ പോയാൽ ഒരു സ്വർണ്ണക്കട ജങ്ഷൻ ഉണ്ട്. അവിടെയാ ഈ ജോർജേട്ടന്റെ സ്വർണ്ണക്കട . ജോർജേട്ടൻ എന്നും കട തുറക്കും. ഒരു പഴയ കടയാ . ഏറ്റവും നല്ല സ്വർണ്ണവും. നല്ല ഡിസൈനും അവിടെ കിട്ടും. "
അങ്ങനെ അവിടെ നിന്ന് ഇറങ്ങി. നേരെ കാർ വാഷ് ചെയ്യുന്ന ഷോപ്പിൽ പോയി കാറും എടുത്ത് ആ ബേക്കറിക്കാരൻ പറഞ്ഞ സ്വർണ്ണക്കട ജങ്ഷനിലേക്ക് പോയി.
അവിടെ എത്തിയപ്പോൾ തന്നെ പുറത്തേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് ഗൽബി പറഞ്ഞു.
'സാർ. അത് അയാൾ പറഞ്ഞ സ്വർണ്ണ കട ആണെന്ന് തോന്നുന്നു. പക്ഷെ അത് അടച്ചിട്ടാണല്ലോ ഉള്ളത്. ഇനിയിപ്പോൾ എന്ത് ചെയ്യും.. "
"സാരമില്ല. നമുക്ക് ആരോടെങ്കിലും ചോദിക്കാം. ചിലപ്പോൾ ഇവിടെ വേറെ കട ഉണ്ടെങ്കിലോ..!"
"കാണുമോ..? ഇല്ലെങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ സാർ. ? "
"എന്ത് കാര്യം. ..?"
' എന്റെ കഴിഞ്ഞ പിറന്നാളിന് സാർ എനിക്ക് വാങ്ങിതന്ന ഒരു മാലയില്ലേ..? ഒരു സ്വർണ്ണ മാല. അന്ന് രാത്രിയിൽ സാർ എനിക്ക് കെട്ടിത്തന്ന മാല . അത് ഞാൻ ആതുവിന് കൊടുത്തോട്ടെ...? "
അപ്പോഴാണ്
💬 Comments
View all comments