0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 14 [ഏകൻ]

Author : VaSco Read All Parts 43.5K

ആതു പുറത്തേക്ക് വന്ന് ഞങ്ങളോട് ചോദിച്ചു.

ആതുവിന്റെ ചോദ്യം കേട്ട് ചിരിയോടെ അകത്തേക്ക് കയറിയ ഉടനെ ഫരി ആതുവിനോട് ചോദിച്ചു.

"ഗൽബി എവിടെ...? "

" ചേച്ചിക്ക് മുള്ളണം എന്ന് പറഞ്ഞു. ചേച്ചി ടോയ്‌ലറ്റിൽ പോയി. "

താഴെ ഉള്ള മുറിയിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് ആതു പറഞ്ഞു. ആതു പറഞ്ഞത് കേട്ട് ഫരിക്ക് ചിരി വന്നെങ്കിലും അത് മറച്ചു വെച്ച ഫരി ആതു കാണിച്ചു കൊടുത്ത മുറിയിലേക്ക് പോയി.

ഫരി പോയ ഉടനെ ആതു എന്നോട് ചോദിച്ചു.

"കിച്ചു ഏട്ടാ ഞാൻ എന്താ ചെയ്യേണ്ടത്..?"

"എന്താ. എന്ത് പറ്റി...? "

"അജയേട്ടൻ പറഞ്ഞത് കിച്ചു ഏട്ടൻ കേട്ടില്ലേ..? . എന്നോട് പരിപാടിയിൽ പങ്കെടുക്കാൻ പറഞ്ഞത്. ..? ഇനി ഞാൻ എന്താ ചെയ്യേണ്ടത്.?"

"ഓഹ്! അതോ ..? അത് എന്നോട് എന്തിനാ ചോദിക്കുന്നത്. മോൾക്ക് ഇഷ്ട്ടം ആണെങ്കിൽ മോള് പങ്കെടുത്തൊ. അതിന് ഇപ്പോൾ എന്താ....?"

"അത്. വല്യമ്മയും വരുണേട്ടനും ഒന്നും ഇല്ലാതെ ഞാൻ എങ്ങനെയാ..? ഗൽബി ചേച്ചി എന്റെ കൂടെ ഉണ്ടാകുമോ..? എന്നാൽ ഞാൻ ...."

"മോളെ ആതു. ദേ വല്യമ്മ വിളിക്കുന്ന "

അങ്ങനെ പറഞ്ഞുകൊണ്ട് ആ സമയം ഇന്ദു അവിടേക്ക് വന്നു. അവളുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ആ മൊബൈൽ ആതുവിന് കൊടുത്തുകൊണ്ട് ഇന്ദു എന്നോട് പറഞ്ഞു.

"ചേച്ചി ആണ്. അജയേട്ടൻ ചേച്ചിയെ വിളിച്ചു എന്ന് തോന്നുന്നു. അതാ ചേച്ചി ഇപ്പോൾ വിളിച്ചത്. "

"ആഹ് വല്യമ്മേ. " ഫോൺ വാങ്ങിയ ഉടനെ ആതു പറഞ്ഞു.

"ഹാപ്പി ബിർത്തഡേ ആതു മോളെ. " ഫോണിൽ

💬 Comments

View all comments