Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 14 [ഏകൻ]
കൂടെ എന്റെ ചേച്ചി ആതുവിനോട് പറഞ്ഞു.
"താങ്ക്സ് വല്യമ്മേ. എന്റെ പിറന്നാൾ സമ്മാനം എവിടെ..? "
"അത് ഇതുവരെ കിട്ടിയില്ലേ.. ഞാൻ ഇന്ദുവിനെ പറഞ്ഞു ഏൽപ്പിച്ചതാണല്ലോ..? അവൾ അത് എടുത്തു തന്നില്ലേ..?"
"ഇല്ല. അമ്മ മറന്നുപോയിക്കാണും. അമ്മ കിച്ചു ഏട്ടൻ വന്ന സന്തോഷത്തിൽ ആണ്. അതായിരിക്കും അമ്മ മറന്നു പോയത്."
ആതു ഇന്ദുവിനെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
"പോടി അവിടുന്ന്. ഞാൻ മറന്നത് ഒന്നും അല്ല. ഞാൻ അടുക്കളയിൽ പണി തിരക്കിൽ ആയത് കൊണ്ടാ. . " ഇന്ദു ആതു കേൾക്കെ പറഞ്ഞു.
"എന്റെ സമ്മാനം കിട്ടിയില്ലെങ്കിലും എന്താ. കിച്ചു നിനക്ക് പിറന്നാൾ സമ്മാനം വാങ്ങി തന്നില്ലേ. അത്
ഞാൻ അറിഞ്ഞു. " ചേച്ചി ഫോണിൽ ആതുവിനോട് പറഞ്ഞു.
"എന്നാലും. എന്റെ വല്യമ്മ വാങ്ങി തരുന്ന പോലെ ആകുമോ. എനിക്ക് എന്റെ എല്ലാ പിറന്നാളിനും വല്യമ്മ അല്ലേ വാങ്ങി തരുന്നത്. അപ്പോൾ അതല്ലേ എനിക്ക് വലുത്. പിന്നെ വല്യമ്മ അടുത്ത് ഇല്ലാതെ എനിക്ക് എന്ത് പിറന്നാൾ വല്യമ്മേ ..."
"അത് സാരമില്ല മോളെ . ഇത്തവണ കിച്ചു കൂടെയില്ലേ. അടുത്ത തവണ എല്ലാവരും ഒന്നിച്ചുള്ള പിറന്നാൾ നമ്മൾ ആഘോഷിക്കും. പോരെ ". .
"ശരിക്കും. എല്ലാവരും എന്റെ കൂടെ ഉണ്ടാകുമോ... എന്റെ പിറന്നാൾ ആഘോഷിക്കാൻ.. "
" ഉണ്ടാകും പെണ്ണേ. വല്യമ്മ തരുന്ന മോളുടെ പിറന്നാൾ സമ്മാനം ഇന്ദു എടുത്തു തന്നോളും. പിന്നെ! മോള് ഇത്തവണ പാട്ട് പാടുന്നില്ലേ..? അജയൻ വിളിച്ചിരുന്നു."
"ഞാൻ ഇല്ല വല്യമ്മേ. വല്യമ്മയും വരുണേട്ടനും ഒന്നും ഇവിടെ ഇല്ലാതെ . എനിക്ക്
💬 Comments
View all comments